പന്തില്‍ കൃത്രിമത്വം; ഡുപ്ലെസിക്കെതിരെ നടപടിയുണ്ടാകും
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവം
പന്തില്‍്‍ കൃത്രിമത്വം കാട്ടിയതിന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിക്കെതിരെ ഐ.സി.സി നടപടിയെടുത്തേക്കും. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഡുപ്ലെസി മിന്റ് ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. നടപടി സംബന്ധിച്ച് ഐ.സി.സി ഞായറാഴ്ച തീരുമാനമെടുക്കും.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവം. ഡുപ്ലെസി വായിലുണ്ടായിരുന്ന മിന്റ് ഉപയോഗിച്ച് പന്ത് മിനുസപ്പെുത്തിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് അമ്പയര്‍മാരോ മാച്ച് റഫറിയോ പരാതി നല്‍കിയിട്ടില്ലെങ്കിലും പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഐ.സി.സി നടപടി. ആസ്ട്രേലിയക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഡുപ്ലെസി പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന് ആരോപണം ഉയര്‍ന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് ജയിച്ചത്. കരിയറില്‍ രണ്ടാം തവണയാണ് ഡുപ്ലെസി പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ പേരില്‍ നടപടിക്ക് വിധേയനാകുന്നത്. 2013 ല്‍ പാകിസ്താനെതിരെ ദുബായില്‍ വെച്ച് നടന്ന ടെസ്റ്റില്‍ ഡുപ്ലെസി പന്തില്‍ കൃത്രിമത്വം കാട്ടിയിരുന്നു. സംഭവത്തില്‍ പാകിസ്താന് 5 പെനാല്‍റ്റി റണ്‍സ് അനുവദിച്ചു ഡുപ്ലെസി മാച്ച് ഫീസിന്റെ 50 ശതമാനം പിഴയായി നല്‍കേണ്ടിയും വന്നു.