കിവീസ് ജയം 76 റണ്‍സിന്

Update: 2018-05-29 11:33 GMT
Editor : admin
കിവീസ് ജയം 76 റണ്‍സിന്
Advertising

ന്യൂസിലന്റിന്റെ തുടര്‍ച്ചയായ നാലാം ജയവും ബംഗ്ലാദേശിന്റെ നാലാം തുടര്‍ തോല്‍വിയുമാണിത്...

ബംഗ്ലാദേശിനെ 76 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്റ് ട്വന്റി 20 ലോകകപ്പിലെ ജൈത്രയാത്ര തുടരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് എട്ട് വിക്കറ്റിന് 145 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 15.4 ഓവറില്‍ 70 റണ്‍സിന് തകര്‍ന്നടിഞ്ഞു. ന്യൂസിലന്റിന്റെ തുടര്‍ച്ചയായ നാലാം ജയവും ബംഗ്ലാദേശിന്റെ നാലാം തുടര്‍ തോല്‍വിയുമാണിത്.

മുഹമ്മദ് മിഥുന്‍(11), സാബിര്‍ റഹ്മാന്‍(12), ഷുവാഗത ഹോം(16) എന്നീ മൂന്ന് ബാറ്റ്മാന്മാര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാനായത്. ഗ്രാന്റ് എലിയട്ടും സോധിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ പോലും കിവീസിന് വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശിനായില്ല. അവസാന ബാറ്റ്‌സ്മാനായ അല്‍അമീന്‍ ഹൊസൈന്റെ വിക്കറ്റ് സോധി തെറിപ്പിച്ചതോടെ 76 റണ്‍സിന്റെ നാണം കെട്ട തോല്‍വിയുമായി ബംഗ്ലാദേശ് ട്വന്റി 20 ലോകകപ്പ് അവസാനിപ്പിച്ചു.

ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലാന്റിനെതിരെ ബംഗ്ലാദേശിന് 146 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിനായി 42 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ടോപ്പ് സ്‌ക്കോറര്‍. കോളിന്‍ മുണ്‍റോ 35 റണ്‍സെടുത്തു.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു. ഓപണര്‍മാരേയും വാലറ്റത്തെയും കൂടാരം കയറ്റിയത് റഹ്മാനായിരുന്നു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റഹ്മാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അല്‍ അമീന്‍ ഹുസൈന്‍ 2 വിക്കറ്റുകള്‍ നേടി. മുസ്തഫിസുറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം മാത്രമാണ് ബംഗ്ലാദേശിന് ഏക ആശ്വാസമായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News