ചാമ്പ്യന്‍സ് ലീഗ് സെമികാണാതെ ബാഴ്‌സലോണ പുറത്ത്
Update: 2018-05-29 13:43 GMT
മെസി, സുവാരസ്, നെയ്മര്‍ എന്നിവര്‍ കളത്തിലിറങ്ങിയെങ്കിലും യുവന്റസിന്റെ ശക്തമായ പ്രതിരോധമാണ് ബാഴ്‌സക്ക് തിരിച്ചടിയായത്...
യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്‌സലോണ സെമി കാണാതെ പുറത്തായി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ബാഴ്‌സക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ആദ്യ പാദത്തില്‍ മൂന്ന് ഗോളിനേറ്റ തോറ്റ ബാഴ്‌സക്ക് രണ്ടാം പാദത്തില്‍ നാല് ഗോളിന്റെ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ സെമികടക്കാനാവുമായിരുന്നുള്ളൂ. മെസി, സുവാരസ്, നെയ്മര്‍ എന്നിവര്‍ കളത്തിലിറങ്ങിയെങ്കിലും യുവന്റസിന്റെ ശക്തമായ പ്രതിരോധമാണ് ബാഴ്‌സക്ക് തിരിച്ചടിയായത്.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് മൊണോക്കോ സെമിയില്‍ കടന്നു.