ഇന്ത്യ 172 ന് പുറത്ത്; ലങ്ക മെച്ചപ്പെട്ട നിലയില്‍
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് കൈവശമിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറില്‍ നിന്നും ഏഴ് റണ്‍ മാത്രം അകലെയാണ് ശ്രീലങ്ക
കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്ക മെച്ചപ്പെട്ട നിലയില്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ നാലിന് 165 എന്ന നിലയിലാണ് ശ്രീലങ്ക. ഏഴ് റണ്‍സ് ലീഡ് മാത്രമാണ് നിലവില്‍ ഇന്ത്യക്കുള്ളത്. അര്‍ധശതകം നേടിയ തിരിമാനെയും മാത്യൂസുമാണ് സന്ദര്‍ശകരെ മികച്ച നിലയിലെത്തിച്ചത്.നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 172 റണ്‍സിന് അവസാനിച്ചിരുന്നു. 52 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അഞ്ചിന് 75 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ പുജാരയെ നഷ്ടമായി. അര്‍ധശതകം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു പുജാരയുടെ കൂടാരം കയറല്‍. ലങ്കക്കായി ലക്മല്‍ നാല് വിക്കറ്റ് വീഴ്ത്തി.