ആസ്ത്രേലിയന്‍ ഓപണ്‍: ഫെഡറര്‍ സെമിയില്‍
തുടക്കത്തില്‍ നേരിട്ട വെല്ലുവിളിക്ക് പിന്നീട് തിരിച്ചടിച്ചാണ് ലോക രണ്ടാം നമ്പറും നിലവിലെ ചാംപ്യനും കൂടിയാണ് ഫെഡറര്‍ അവസാന നാലിലേക്ക് പ്രവേശിച്ചത്.
റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്റ്റിനെയാണ് തോല്‍പ്പിച്ചത്. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലപ്പും സെമിയിലെത്തി
തുടക്കത്തില്‍ നേരിട്ട വെല്ലുവിളിക്ക് പിന്നീട് തിരിച്ചടിച്ചാണ് ലോക രണ്ടാം നമ്പറും നിലവിലെ ചാംപ്യനും കൂടിയാണ് ഫെഡറര്‍ അവസാന നാലിലേക്ക് പ്രവേശിച്ചത്. ആദ്യ സെറ്റില്‍ ബെര്‍ഡിക്റ്റില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടു. ഒരു വേള സെറ്റ് നഷ്ടപ്പെടുമെന്ന പ്രതീതി വരെ ഉയര്‍ന്നു. എന്നാല്‍ ടൈബ്രേക്കിലേക്ക് നീണ്ട സെറ്റ് 7-6 ന് ഫെഡറര്‍ നേടി.
പിന്നീടുള്ള രണ്ട് സെറ്റുകളിലും ഫെഡറര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. രണ്ടാം സെറ്റ് 6-3 ന് നേടിയ ഫെഡ് എക്‌സ്പ്രസ് മൂന്നാം സെറ്റ് 6-4 നും നേടി കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുകയായിരുന്നു. ആറാം സീഡ് കരോലിന പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് ഒന്നാം സീഡ് റൊമാനിയയുടെ സിമോണ ഹാലപ്പിന്റെ സെമി പ്രവേശം. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-2 നുമാണ് ഹാലപ്പ് സ്വന്തമാക്കിയത്
നൊവാക് ജ്യോകോവിച്ചിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ദക്ഷിണകൊറിയയുടെ ചങ്ങ് ഹ്യൂന്‍ അമേരിക്കയുടെ ടെന്നിസ് സാന്‍ഡ് ഗ്രേനെയും മറികടന്ന് സെമിയിലെത്തി. സ്‌കോര്‍ 6-4, 7-6, 6-3
ആദ്യമായാണ് ഒരു ദക്ഷിണകൊറിയന്‍ താരം ഗ്രാന്‍ഡ്സ്ലാമിന്റെ സെമിയിലെത്തുന്നത്. സെമിയില്‍ ഫെഡററാണ് ചങ്ങ് ഹ്യൂനിന്റെ എതിരാളി