സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ക്രൈസ്റ്റ് കോളേജും മുന്നില്‍

Update: 2018-05-29 11:04 GMT
സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ക്രൈസ്റ്റ് കോളേജും മുന്നില്‍
Advertising

ഇന്ന് 9 ഫൈനലുകള്‍ നടക്കും

കോഴിക്കോട് നടക്കുന്ന സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ക്രൈസ്റ്റ് കോളേജും മുന്നില്‍. ആദ്യ ദിനം 16 ഇനങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് 9 ഫൈനലുകള്‍ നടക്കും.

Full View

വനിതാ വിഭാഗത്തില്‍ 46 പോയിന്റുമായാണ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ആദ്യ ദിനം സ്വന്തമാക്കിയത്. 44 പോയിന്റുമായി പാലാ അല്‍ഫോണ്‍സ കോളേജാണ് രണ്ടാം സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നില്‍ 29 പോയിന്റ്. തൊട്ടുപിന്നിലുള്ള എം എ കോളേജ് കോതമംഗലത്തിന് 27 പോയിന്റാണുള്ളത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അശ്വിന്‍ കെ.പിയും പാലാ അല്‍ഫോണ്‍സ കോളേജിലെ രമ്യ രാജനുമാണ് മീറ്റിലെ വേഗക്കാര്‍. ഇന്ന് എട്ടിനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍‍ നടക്കും. 800 മീറ്റര്‍ 5000 മീറ്റര്‍ മത്സരങ്ങള്‍ക്കൊപ്പം റിലേ ഫൈനലുകളും ഇന്നരങ്ങേറും.

Tags:    

Similar News