നര്‍സിംഗ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ ഇന്ന് തീരുമാനം

Update: 2018-05-30 06:48 GMT
നര്‍സിംഗ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ ഇന്ന് തീരുമാനം
Advertising

ഉത്തേജ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട താരത്തിന്റെ അപ്പീലില്‍ നാഡയുടെ വിധി ഇന്ന്

ഉത്തേജക വിവാദത്തില്‍ കുരുങ്ങിയ ഗുസ്തി താരം നര്‍സിംഗ് യാദവിന്‍റെ ഒളിമ്പിക് ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന്. ഇന്നലെ ഡല്‍ഹിയിലെ നാഡ ആസ്ഥാനത്ത് നടന്ന ഹിയറിംഗില്‍ നര്‍സിംഗ് യാദവിനെയും അദ്ദേഹത്തിന്‍റെ പരിശീലകനെയും ഉത്തേജക വിരുദ്ധ അച്ചടക്ക സമിതി വിസ്തരിച്ചിരുന്നു. ഹിയറിംഗില്‍ ഉയര്‍ന്ന വാദങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ചേരുന്ന അച്ചടക്ക സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

ബോധപൂര്‍വ്വം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും, ഭക്ഷണത്തില്‍ അറിയാതെ ഉത്തേജക മരുന്ന് ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്ന വാദമാണ് ഇന്നലെ നടന്ന ഹിയറിംഗില്‍ നര്‍സിംഗിന്‍റെ യാദവും പരിശീലകനും ഉന്നയിച്ചത്. ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചനയുടെ വിവരങ്ങള്‍ റസ്ലിം ഫെഡറേഷനും സമിതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ച് നര്‍സിംഗിന് അച്ചടക്ക സമിതി ഇളവ് നല്‍കുമോ എന്നതാണ് അറിയാനുള്ളത്. നര്‍സിംഗിന്‍റെ ബി സാമ്പിള്‍ പരിശോധന ഫലവും പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഗൂഢാലോചന വാദം അച്ചടക്ക സമിതി അതേപടി അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഒന്നുകില്‍ നര്‍സിംഗിനെ ഒളിമ്പിക്സില്‍ നിന്ന് വിലക്കും. അല്ലെങ്കില്‍, ഒരു ഡോപിംഗ് ടെസ്റ്റ് കൂടി നടത്താന്‍ അതിന്‍റെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ഈ രണ്ട് സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഹിയറിംഗില്‍ ഉയര്‍ന്ന വാദങ്ങള്‍ വിലയിരുത്താന്‍ അച്ചടക്ക സമിതി യോഗം ചേരുകയാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ടോടെ അച്ചടക്ക സമിതി തീരുമാനം പ്രഖ്യാപിക്കുമെന്നാണറിയുന്നത്..

Tags:    

Similar News