ഒളിമ്പിക്സ് ഓര്‍മ്മകളില്‍ ടിസി യോഹന്നാന്‍
മോണ്‍ട്രിയോണ്‍ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ച താരമായിരുന്നു ടി.സി യോഹന്നാന്‍
മോണ്‍ട്രിയോണ്‍ ഒളിമ്പിക്സില്‍ ലോംഗ് ജമ്പില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ച താരമായിരുന്നു ടി.സി യോഹന്നാന്‍. റിയോ ഒളിമ്പിക്സ് എത്തിനില്‍ക്കെ അന്നത്തെ ഓര്‍മ്മകളിലാണ് അദ്ദേഹം. മെഡല്‍ നേടാനാകാത്ത വിഷമം ഇന്നുമുണ്ടെന്ന് യോഹന്നാന്‍ പറയുന്നു.
ടി.സി യോഹന്നാനെന്ന ലോങ്ജമ്പ് താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1976ലെ മോണ്‍ട്രിയോള്‍ ഒളിപിംക്സില്‍ മെഡല്‍ നഷ്ടമായതിന്റെ ദുഖം ഇപ്പോഴും മറക്കാനായിട്ടില്ലെന്ന് ടി.സി യോഹന്നാന്‍ പറഞ്ഞു. ലോംഗ്ജമ്പില്‍ 8.07 മീറ്റര്‍ ദൂരം ചാടിയ ആദ്യ ഏഷ്യക്കാരനാണ് ടി.സി യോഹന്നാന്‍.
1974ലെ തെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറെ സാധ്യതയുണ്ടായിരുന്ന ജപ്പാന്റെ ഹോഷിത ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയായിരുന്നു യോഹന്നാന്റെ റെക്കോര്‍ഡ് നേട്ടം. ഇന്ത്യന്‍ അത്‌ലറ്റിക്സിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഈ നേട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട് യോഹന്നാന് പറയാന്‍ .
1960ലെ റോം ഒളിമ്പിക്സില്‍ 400 മീറ്ററില്‍ പറക്കും സിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിങ് നടത്തിയ റെക്കോര്‍ഡ് കുതിപ്പിനോടാണ് യോഹന്നാന്റെ നേട്ടം താരതമ്യപ്പെടുത്തുന്നത്. പുതിയ തലമുറക്ക് ഒട്ടേറെ അവസരങ്ങളുണ്ടെന്നും വിദേശ പര്യടനങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്യുമെന്നും ടി.സി യോഹന്നാന്‍ പറഞ്ഞു.