താരമായി ഹന്‍പ്രീത്; വനിത ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

Update: 2018-05-30 06:33 GMT
Editor : Ubaid
താരമായി ഹന്‍പ്രീത്; വനിത ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍
Advertising

ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 40.1 ഓവറില്‍ ഓള്‍ ഔട്ടായി

ലോകചാമ്പ്യന്മാരായ ആസ്ത്രേലിയയെ പരാജപ്പെടുത്തി ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. മഴ മൂലം 42 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍, 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഞായറാഴ്ച നടക്കുന്നഫൈനലില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. ഏഴ് തവണ ലോകകപ്പ് കിരീടമുയര്‍ത്തിയ കങ്കാരുപ്പടയെ മുട്ടുകുത്തിച്ച ഇന്ത്യക്കിത് അഭിമാന നേട്ടം. മിഥാലിയും സംഘവും നടത്തിയ പോരാട്ടം നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞു.

👏👏👏

Standing ovation from her 🇮🇳 teammates as @ImHarmanpreet brings up her 💯#AUSvIND #WWC17 pic.twitter.com/ZsaTeO4iz5

— Cricket World Cup (@cricketworldcup) July 20, 2017

ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 40.1 ഓവറില്‍ ഓള്‍ ഔട്ടായി. 36 റണ്‍സിനാണ് ഓസിസ് പരാജയം വഴങ്ങിയത്. രണ്ട് വിക്കറ്റ് വീതം വീഴ്‍ത്തിയ ജുലന്‍ ഗോസാമിയുടെയും ശിഖ പാണ്ടയുടെയും ദീപ്തി ശര്‍മയുടെയും പ്രകടനമാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. അധികം വൈകാതെ, പുനം റാവത്തും മടങ്ങി. തുടര്‍ന്ന് വന്ന ഹര്‍മന്‍പ്രീത് - മിതാലി രാജ് കൂട്ടുകെട്ടിലൂടെ ഇന്ത്യ തിരിച്ചുവരവിന്റെ ക്രീസിലേക്ക് മുന്നേറി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 115 പന്തില്‍ ഹര്‍മന്‍പ്രീത് 171 റണ്‍സുമായി പുറത്താകാതെ നിന്നു. വനിതാ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ബഹുമതിയും ഇതോടെ കൌര്‍ സ്വന്തമാക്കി.

ഓസ്‌ട്രേലിയന്‍ നിരയില്‍ അലക്‌സ് ബ്ലാക്‌വെല്‍, എലിസെ വില്ലനി, എലിസെ പെറി എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ‍ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിതാ ലേകകപ്പ് ഫൈനലിലെത്തുന്നത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News