ആദ്യ ഒളിംമ്പിക്സ് ഗ്രാമം യാഥാര്‍ഥ്യമായ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ്
നൂറ് കണക്കിന് കെട്ടിടങ്ങളും തപാല്‍ ടെലിഗ്രാഫ് ഉദ്യോഗസ്ഥരും ആംഫി തിയറ്ററും ആശുപത്രികളും ബാങ്കും പിന്നെ അഗ്നിശമന സേനാ കേന്ദ്രവും അടങ്ങുന്നതായിരുന്നു ഈ ഒളിമ്പിക് ഗ്രാമം. എന്നാല്‍ സ്ത്രീകളെ ഹോട്ടലുകളില്‍ തന്നെ താമസിപ്പിച്ചു. ഗെയിംസിന് ശേഷം ഗ്രാമം പൊളിച്ചുനീക്കി
1932ല്‍ നടന്ന ലോസ് ആഞ്ചല്‍സ് മേളയ്ക്ക് ഒളിമ്പിക്സ് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ആദ്യമായി പൂര്‍ണസജ്ജമായ 'ഒളിംപിക് ഗ്രാമം' സജ്ജീകരിച്ചത് 1932-ലെ മേളയിലായിരുന്നു. വിക്ടറിസ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയുള്ള മെഡല്‍ ദാനം ആരംഭിച്ചതും ഈ ഒളിമ്പിക്സില്‍ വെച്ചായിരുന്നു.
ഫ്രഞ്ച് പ്രഭുവായിരുന്ന പിയര്‍ ഡി കുബെര്‍ട്ടിന്‍റെ സംഭാവനയാണ് ഒളിമ്പിക് വില്ലേജെന്ന ആശയം. 1924ലെ പാരീസ് ഒളിമ്പിക്സില്‍ വെച്ചായിരുന്നു ഈ ആശയം ആദ്യമായി പരീക്ഷിച്ചത്. ഒളിംപിക് ക്യാംപ്' എന്ന പേരില്‍ താരങ്ങളെ ഒരിടത്ത് പാര്‍പ്പിക്കുകയായിരുന്നു ചെയ്തത്. വനിതകളെ ഹോട്ടലുകളിലും താമസിപ്പിച്ചു.
എന്നാല്‍ 1932ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സിലാണ് പൂര്‍ണാര്‍ത്ഥത്തില്‍ ഒളിമ്പിക്സ് വില്ലേജ് സജ്ജീകരിച്ചത്. ബാള്‍വിന്‍ ഹില്‍സിലായിരുന്നു കെട്ടിപ്പൊക്കി ഈ ഗ്രാമത്തില്‍ എല്ലാ സൌകര്യങ്ങളും ഒരുക്കിയിരുന്നു. നൂറ് കണക്കിന് കെട്ടിടങ്ങളും തപാല്‍ ടെലിഗ്രാഫ് ഉദ്യോഗസ്ഥരും ആംഫി തിയറ്ററും ആശുപത്രികളും ബാങ്കും പിന്നെ അഗ്നിശമന സേനാ കേന്ദ്രവും അടങ്ങുന്നതായിരുന്നു ഈ ഒളിമ്പിക് ഗ്രാമം.
എന്നാല്‍ സ്ത്രീകളെ ഹോട്ടലുകളില്‍ തന്നെ താമസിപ്പിച്ചു. ഗെയിംസിന് ശേഷം ഗ്രാമം പൊളിച്ചുനീക്കി. ഒളിമ്പിക് ഗ്രാമം മാത്രമായിരുന്നില്ല ലോസ് ആഞ്ചല്‍സിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ഒാട്ടോമാറ്റിക് ടൈമിങ് സംവിധാനം നിലവില്‍വന്നു. മത്സരം കഴിയുമ്പോള്‍ തന്നെ മെഡല്‍ദാനം ചെയ്യുന്ന രീതി നിലവില്‍വന്നു. വിജയികളെ ആദ്യമായി വിക്ടറി സ്റ്റാന്‍റുകളില്‍ നിര്‍ത്തി മെഡലുകള്‍ നല്‍കി ആദരിച്ചു. അതോടൊപ്പം ജേതാക്കളായവരുടെ രാജ്യത്തിന്‍റെ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്ന രീതിക്ക് തുടക്കമായി.
ഒരു രാജ്യത്തുനിന്ന് ഒരിനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നായി ചുരുക്കി. 1900നു ശേഷം ഫുട്ബോള്‍ ആദ്യമായി മല്‍സര ഇനമല്ലാതാക്കി. അമേച്വര്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ ദീര്‍ഘദൂര ഓട്ടത്തിലെ ഇതിഹാസ താരം പാവോ നുര്‍മിക്ക് ഐഒസി പ്രവേശനം നിഷേധിച്ചതും ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സിനെ ശ്രദ്ധേയമാക്കി.