അന്തസായി പെരുമാറണമെന്ന് ബിസിസിഐ; വിവാദചിത്രം ലോകേഷ് രാഹുല്‍ പിന്‍വലിച്ചു

Update: 2018-05-30 10:03 GMT
Editor : Alwyn K Jose
അന്തസായി പെരുമാറണമെന്ന് ബിസിസിഐ; വിവാദചിത്രം ലോകേഷ് രാഹുല്‍ പിന്‍വലിച്ചു
Advertising

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് കരീബിയന്‍ മണ്ണിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനൊപ്പം ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്.

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് കരീബിയന്‍ മണ്ണിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനൊപ്പം ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്. താരാഘോഷം തത്സമയം ആരാധകരിലേക്ക് എത്തിക്കാന്‍ സോഷ്യല്‍മീഡിയയെ കൂട്ടുപിടിക്കുന്നതും പതിവാണ്. എന്നാല്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ താരങ്ങളുടെ ആഘോഷചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദത്തിന് ചൂടുപിടിച്ചു. ലോകേഷ് രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ് എന്നിവര്‍ ബിയര്‍ കുപ്പിയും പിടിച്ചു ഇരിക്കുന്ന ഫോട്ടോയാണ് ട്വിറ്ററില്‍ വൈറലായത്. വിവാദം കത്തിപ്പടര്‍ന്നതോടെ താരങ്ങളോട് അന്തസായി പെരുമാറാന്‍ പഠിക്കണമെന്ന് ബിസിസിഐ നേതൃത്വം ശാസിച്ചു. രാജ്യത്തെ യുവതലമുറയുടെ റോള്‍ മോഡലുകളാണ് താരങ്ങള്‍. അതുകൊണ്ട് തലമുറയെ വഴി തെറ്റിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും താരങ്ങളെ ബിസിസിഐ ഉപദേശിച്ചു. ഇതോടെ ചിത്രം ട്വിറ്ററില്‍ നിന്ന് ലോകേഷ് രാഹുല്‍ നീക്കംചെയ്തു. വിന്‍ഡീസ് ബോര്‍ഡ് ഇലവനെതിരായ മത്സരത്തിന് മുന്നോടിയായി സെന്റ് നെവിസ് ബീച്ചില്‍ അവധിസമയം ചെലവഴിക്കവെ എടുത്ത ചിത്രമായിരുന്നു വിവാദമായത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News