ജിത്തു റായി, ഇന്ത്യയുടെ ഷൂട്ടിംഗ് സ്റ്റാര്‍
10 മീറ്റര്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മത്സരിക്കുന്ന ജിത്തുറായ് ഇന്നിറങ്ങുന്നത് 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ്
റിയോ ഒളിമ്പിക്സില്‍ ഷൂട്ടിംഗിലെ ഇന്ത്യന്‍ പ്രതീക്ഷയാണ് ജിത്തുറായ്. 10 മീറ്റര്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മത്സരിക്കുന്ന ജിത്തുറായ് ഇന്നിറങ്ങുന്നത് 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ്.
നേപ്പാളില്‍ നിന്ന് കുടിയേറി ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്ഖാറജിമെന്റില്‍ സൈനികനായ ജിത്തുറായ്. 28 വയസ്സിനുള്ളില്‍ ഇന്ത്യക്ക് വേണ്ടി ഈ സൈനികന്‍ നേടിയ മെഡലുകള്‍ ഏറെ. 2010-11 കാലഘട്ടത്തിലാണ് ജിത്തുറായ് ആര്‍മിയുടെ ഷൂട്ടിംഗ് സ്ക്വാഡില്‍ അംഗമായത്. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ട് വര്‍ഷത്തിന് ശേഷം ജിത്തുറായ് തന്റെ സാനിധ്യം ഷൂട്ടിംഗില്‍ ഉറപ്പിച്ചു. കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകള്‍, ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്നുമായി ഏഴ് സ്വര്‍ണം. 10മീറ്റര്‍, 50 മീറ്റര്‍ എയര്‍ പിസ്റ്റളുകളില്‍ നിന്നായിരുന്നു ഈ നേട്ടം. 2014ലെ ലോകകപ്പില്‍ 10 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടി തുടങ്ങി.
2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം. 2015ലെ ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്ററില്‍ വെള്ളിയും ഐ എസ് എസ് എഫ് വേള്‍ഡ് കപ്പില്‍ 50 മീറ്റര്‍ 10മീറ്ററില്‍ വെങ്കലവും നേടി. 2016ല് ഐ എസ് എസ് എഫ് വേള്‍ഡ് കപ്പില്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടി. നിലവിലെ ഫോമില്‍ ജിത്തുവിന്റെ ഉന്നം പിഴക്കാതിരുന്നാല്‍ അഭിനവ് ബിന്ദ്രയ്ക്ക് പിന്നാലെ ഷൂട്ടിംഗില്‍ സ്വര്‍ണം താരമായി ജിത്തുറായ് മാറും. നിലവില്‍ 50 മീറ്ററില്‍ ലോക രണ്ടാം റാങ്കിലാണ് പത്തു മീറ്ററില്‍ മൂന്നാമതുമാണ് ജിത്തുറായ്.