ട്വന്റി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

Update: 2018-05-31 07:36 GMT
Editor : admin
ട്വന്റി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
Advertising

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് ഏഴരക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് ഏഴരക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റമുട്ടും.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍‌ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനെതിരെ നേടിയതിന്റെ ഊര്‍ജമാണ് അതിനുള്ള കരുത്ത്.

ഉജ്വല ഫോം തുടരുന്ന വിരാട് കോഹ് ലിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ മുഴുവന്‍. പക്ഷേ ശിഖര്‍ധവാന്റെയും സുരേഷ് റെയ്നയുടെയും സ്ഥിരതയില്ലായ്മ ധോനിയെ വലക്കുന്നുണ്ട്. രോഹിത് ശര്‍മയും ലോകകപ്പിലിത് വരെ കഴിവിനൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല. അശ്വിനും ആശിഷ് നെഹ്റയും നയിക്കുന്ന ബൌളിങ് നിര ഉജ്വല ഫോമിലാണ്. എതിരാളികളും മോശക്കാരല്ല. രണ്ട് മത്സരത്തിലും തോറ്റത് ചെറിയ മാര്‍ജിനാണ്. ആസ്ത്രേലിയയെ വിറപ്പിച്ച ശേഷമാണ് കഴിഞ്ഞ മത്സരത്തില്‍ കീഴടങ്ങിയത്. തമീം ഇഖ്ബാലിന് കളിക്കാനാകാത്തത് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പക്ഷേ ഷാക്കിബ് അല്‍ ഹസന്റെയും മഹമ്മദുള്ളയുടെയും ഫോമിലാണ് ബംഗ്ലാ കടുവകളുടെ പ്രതീക്ഷ. ജയത്തിനടുത്തെത്തി ച്ച് രണ്ട് മത്സരങ്ങളും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇംഗ്ലണ്ട് അഫ്ഗാനെതിരെ ഇറങ്ങുന്നത്. അഫ്ഗാനാണെങ്കില്‍ രണ്ട് മത്സരങ്ങളിലും പൊരുതി തോറ്റാണ് നില്‍ക്കുന്നത്. ലോകകപ്പിലെ ഒരു ജയമാണ് അഫ്ഗാന്‍ സ്വപ്നം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News