മെഡലില്‍ കുറഞ്ഞ നേട്ടമൊന്നും അയോണികക്ക് വേണ്ട

Update: 2018-06-01 16:13 GMT
മെഡലില്‍ കുറഞ്ഞ നേട്ടമൊന്നും അയോണികക്ക് വേണ്ട
Advertising

പന്ത്രണ്ടാം വയസ് മുതല്‍ സ്കൂള്‍ മീറ്റുകളില്‍ ഷൂട്ടിങ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അയോണിക

കായികതാരമാകാനുള്ള സ്വപ്നത്തിനിടയില്‍ പഠനവും മറ്റു താത്പര്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നവരാണ് മിക്ക താരങ്ങളും. എന്നാല്‍ പഠനവും ഷൂട്ടിങ് പരിശീലനവും സ്വപ്നങ്ങളുമെല്ലാം അയോണികക്ക് ഒരുപോലെയാണ്. റിയോയിലേക്കെത്തുമ്പോള്‍ ഒരു മെഡലില്‍ കുറഞ്ഞതൊന്നും ഈ 23കാരി പ്രതീക്ഷിക്കുന്നില്ല. പന്ത്രണ്ടാം വയസ് മുതല്‍ സ്കൂള്‍ മീറ്റുകളില്‍ ഷൂട്ടിങ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അയോണിക.

മകളുടെ സ്വപ്നമെന്തെന്ന് തിരിച്ചറിയാന്‍ വാട്ടര്‍ പോളോ പരിശീലകന്‍ ആഷിം പോളിനും അപര്‍ണക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്നാല്‍ ഷൂട്ടറാകാനുള്ള സ്വപ്നത്തിന് മുന്നില്‍ മറ്റെല്ലാം വേണ്ടെന്നുവെക്കാന്‍ അയോണിക ഒരുക്കമായിരുന്നില്ല. പരിശീലനത്തിനൊപ്പം പഠനവും തുടര്‍ന്നു. ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണിന്ന് അയോണിക. 2008ലെ അന്താരാഷ്ട്ര ജൂനിയര്‍ ഷൂട്ടിങ് ടൂര്‍ണമെന്റിലെ സ്വര്‍‌ണനേട്ടത്തോടെ അയോണികയിലെ പ്രതിഭയെ രാജ്യമറിഞ്ഞു. 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത് ഗെയിംസില്‍ വെള്ളി, 2014 ഐഎസ്എസ്എഫ് ലോകകപ്പില്‍ വെങ്കലം. ഒടുവില്‍ ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യതാ ടൂര്‍ണമെന്റിലെ വെള്ളിയോടെ റിയോ ബെര്‍ത്ത്.

റിയോയില്‍ നിന്ന് സ്വര്‍ണമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അവസാന എട്ടിലെത്തി മികച്ച പ്രകടനം പുറത്തെടുക്കാനാകും ഈ 23കാരി ശ്രമിക്കുക.
ഒളിമ്പ്യന്‍ സുമ ശിരൂരിനൊപ്പമാണ് അയോണിക പരിശീലനം നടത്തുന്നത്. ഷൂട്ടിങ് റേഞ്ചിലേക്കെത്തുമ്പോള്‍ ചൈനയുടെയും ക്രൊയേഷ്യയുടെയും മുന്‍നിരതാരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ തന്നെ അപൂര്‍വി ചന്ദേല തന്നെയാകും അയോണികയുടെ പ്രധാന എതിരാളി.

Tags:    

Similar News