ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

Update: 2018-06-01 06:18 GMT
Editor : Damodaran
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്
Advertising

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിലും ആസ്ത്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനതെത്തിയത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിലും ആസ്ത്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനതെത്തിയത്. 118 പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരായാണ് സ്റ്റീവന്‍ സ്മിത്തും സംഘവും ലങ്ക കീഴടക്കാനെത്തിയതെങ്കിലും പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പരാജിതരായതോടെ ഒന്നാം സ്ഥാനത്ത് നിന്നും പിന്തള്ളപ്പെടുകയായിരുന്നു. പാകിസ്താനാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഒരു പോയിന്‍റ് വ്യത്യാസമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ളത്.

ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരായ നാലാം ടെസ്റ്റും ഇന്ത്യക്ക് ജയിക്കേണ്ടതായി വരും. നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് 112 പോയിന്‍റും പാകിസ്താന് 111 പോയിന്‍റുമാകും. ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യക്ക് 110 പോയിന്‍റ് മാത്രമാകും. ഇതോടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യമായി പാകിസ്താന്‍ ഒന്നാം സ്ഥാനക്കാരാകുകയും ചെയ്യും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News