റയല്‍ മാഡ്രിഡ് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍
രണ്ടാം പാദ സെമിയിൽ അത്ലറ്റികോയോട്1-2ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ കരുത്താണ് റയല്‍ മാന്‍ഡ്രിഡിനെ ഫൈനലിലെത്തിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് യുവന്റസ് ഫൈനല്‍. രണ്ടാം പാദ സെമിയിൽ അത്ലറ്റികോയോട്1-2ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ കരുത്താണ് റയല്‍ മാന്‍ഡ്രിഡിനെ ഫൈനലിലെത്തിച്ചത്.
സ്വന്തംകളത്തില് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും അത്ലറ്റിക്കോ മാന്‍ഡ്രിഡിന് ഫൈനല്‍ പ്രവേശമില്ല. ബുധനാഴ്ച രാത്രി നടന്ന രണ്ടാം പാദ സെമിയിൽ അത്ലറ്റികോയോട് 1-2ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ കരുത്തും 4-2ന്റെ അഗ്രഗേറ്റുമായാണ് റയല്‍ മാന്‍ഡ്രിഡ് ഫൈനല്‍ പ്രവേശം നടത്തിയത്.
സെമിഫൈനലിന്റെ ആദ്യപാദത്തിലെ മൂന്നു ഗോള്‍ ലീഡുമായി കളിക്കാനിറങ്ങിയ റയലിനെക്കാള്‍ കളത്തില്‍ മികവുകാട്ടിയത് അത്ലറ്റിക്കോ മാന്ഡ്രിഡായിരുന്നു. പ്രതിരോധത്തില്‍ മികവുകേട്ട അത്ലറ്റിക്കോയുടെ മികച്ച ഒരു മല്സരംകൂടിയായിരുന്നു രണ്ടാം പാദ സെമയില്‍ അവര്‍ കാഴ്ചവച്ചത്. സോൾ നിഗസും ഗ്രീസ്മാനും അത്ലറ്റികോക്കായി ഗോളുകള്‍ നേടി. റയലിനായി ഇസ്കോയാണ് ഏക ഗോൾ കുറിച്ചത്. ജൂണ്‍ മൂന്നിനാണ് റയല്‍ മാന്‍ഡ്രിഡ് യുവന്റസ് കലാശപ്പോരാട്ടം.