തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയില്ലെന്ന് കേന്ദ്രം

Update: 2018-06-01 21:55 GMT
Editor : Ubaid
തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയില്ലെന്ന് കേന്ദ്രം
Advertising

ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും ആവേശം പകരുന്നതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ആരാധകര്‍ ഇനിയും കാത്തിരിക്കണം. തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞതോടെയാണ് ഇത്. ബിസിസിഐയും പാക്ക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് കൂടിക്കാഴ്ച് നടത്താനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും ആവേശം പകരുന്നതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍‍ക്കുന്ന ശത്രുതതന്നെ ഇരുവരും തമ്മിലുള്ള മത്സരത്തിന് വാശിയും പകര്‍ന്നിരുന്നു. അതിനാല്‍തന്നെ പലപ്പോഴും ഇരു ടീമുകളും തമ്മിലുള്ള പരമ്പരകളും ശ്രദ്ധയേമായി. 2008 ലെ മുംബൈ ആക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവെച്ചത്. പ്രശ്നപരിഹാരത്തിനായി ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ദുബൈയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയത്.

അതേസമയം പാക്കിസ്ഥാനുമായി പരമ്പര കളിക്കുന്നത് പരിഗണിനയിലില്ലെന്ന് ബിസിസിഐയും വ്യക്തമാക്കി. ഐ.സി.സി ടൂര്‍ണമെന്‍റുകള്‍ക്ക് പുറത്ത് മത്സരങ്ങളിലില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.

2014 ല്‍ ഇരു ബോര്‍ഡുകളും തമ്മിലൊപ്പിട്ട കരാര്‍ പ്രകാരം ആറ് പരമ്പരകള്‍ ഇരു ടീമുകളും തമ്മില്‍ കളിക്കുമെന്നായിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അയച്ച ലീഗല്‍ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ഇരു ബോര്‍ഡുകളും തമ്മില്‍ ദുബൈയില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News