ലോക അത്‌ലറ്റ് പുരസ്‌കാര പട്ടികയില്‍ ഗാറ്റ്‌ലിനില്ല

Update: 2018-06-01 13:57 GMT
Editor : Subin
ലോക അത്‌ലറ്റ് പുരസ്‌കാര പട്ടികയില്‍ ഗാറ്റ്‌ലിനില്ല
Advertising

ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഐഎഎഫ് സമര്‍പ്പിച്ച പട്ടികയില്‍ മുന്നിലുള്ളത് ബ്രിട്ടന്റെ 10,000 മീറ്ററിലെ ലോക ചാംപ്യന്‍ മോ ഫറയും ദക്ഷിണാഫ്രിക്കയുടെ 400 മീറ്റര്‍ ചാംപ്യന്‍ വെയ്ഡ് വാന്‍നികേര്‍ക്കുമാണ്.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ ലോക അത്‌ലറ്റ് പുരസ്‌കാരത്തില്‍ നിന്ന് 100 മീറ്ററിലെ ലോക ചാംപ്യന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന് ഇടം ലഭിച്ചില്ല. 2004 ന് ശേഷം ഇതാദ്യമായാണ് ഒരു ലോക ചാംപ്യന്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ നിന്ന് പുറത്താകുന്നത്.

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ മറികടന്ന് ലോകചാംപ്യനായെങ്കിലും ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതുള്‍പ്പെടെ അമേരിക്കന്‍ സ്പ്രിന്ററുടെ മേല്‍ ആരോപണങ്ങളുടെ കിരിനിഴല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഗാറ്റ്‌ലിനെ തഴഞ്ഞത്.

2015 ല്‍ പുതിയ നിയമപ്രകാരം മികച്ച ലോക അത്‌ലറ്റിനെ കണ്ടെത്താനുള്ള നിര്‍ദേശ പട്ടികയില്‍ നിന്ന് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടവരെ ഉള്‍പ്പെടുത്തരുതെന്നാണ്. പരിശോധനയില്‍ പരാജയപ്പെട്ട ഗാറ്റ്‌ലിനെ 2014 ലെ പുരസ്‌കാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാജയപ്പെട്ട മറ്റൊരു താരമായ ജര്‍മനിയുടെ റോബര്‍ട്ട് ഹാര്‍ട്ടിങ് ഐഎഎഫിനെ സമീപിച്ചതോടെയാണ് 2015 മുതല്‍ ഐഎഎഫ് നിയമത്തില്‍ മാറ്റം വരുത്തിയത്.

ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഐഎഎഫ് സമര്‍പ്പിച്ച പട്ടികയില്‍ മുന്നിലുള്ളത് ബ്രിട്ടന്റെ 10,000 മീറ്ററിലെ ലോക ചാംപ്യന്‍ മോ ഫറയും ദക്ഷിണാഫ്രിക്കയുടെ 400 മീറ്റര്‍ ചാംപ്യന്‍ വെയ്ഡ് വാന്‍നികേര്‍ക്കുമാണ്. ആസ്‌ത്രേിലിയയുടെ സാലി പിയേഴ്‌സണും ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമാന്യയുമാണ് വനിതകളില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍. ഈ വര്‍ഷം ട്രാക്കിനോട് വിടപറഞ്ഞ ഉസൈന്‍ ബോള്‍ട്ട് പട്ടികയിലില്ല.

Writer - Subin

contributor

Editor - Subin

contributor

Similar News