ക്രിസ്റ്റ്യാനോയുടെ മാന്ത്രിക പെനല്‍റ്റിയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

Update: 2018-06-01 17:14 GMT
Editor : Subin
ക്രിസ്റ്റ്യാനോയുടെ മാന്ത്രിക പെനല്‍റ്റിയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം
Advertising

നിലത്തുനിന്നല്ല വായുവില്‍ വെച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ പെനല്‍റ്റി കിക്കെടുത്തത്. പെനല്‍റ്റിയല്ല വോളിബോള്‍ പെനല്‍റ്റിയാണ് റൊണാള്‍ഡോ എടുത്തതെന്നും...

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയ ഗോളായിരുന്നു. നിലത്തുനിന്നല്ല വായുവില്‍ വെച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ പെനല്‍റ്റി കിക്കെടുത്തത്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ആരാധകരും വിമര്‍ശകരുമെല്ലാം ഒരുപോലെ തല പുകയ്ക്കുകയാണ്. നിയമപരമായി ആ ഗോള്‍ അനുവദിക്കരുതെന്ന് വരെ വാദിക്കുന്നവരുണ്ട്.

ചാമ്പ്യന്‍സ് ലീഗില് ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിക്കെതിരെ സമനില ഗോളിന്റെ രൂപത്തിലാണ് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക ഗോള്‍ പിറന്നത്. പെനല്‍റ്റിയെടുക്കാന്‍ ഓടിയെത്തിയ ക്രിസ്റ്റിയാനോയുടെ ഇടംകാലുകൊണ്ടുള്ള പുല്ലിലെ ശക്തമായ ചവിട്ടേറ്റ് പന്ത് വായുവില്‍ അല്‍പം ഉയര്‍ന്നു. ഇങ്ങനെ വായുവിലുയര്‍ന്ന പന്താണ് റൊണാള്‍ഡോ ഗോളിലേക്ക് പായിച്ചത്. റൊണാള്‍ഡോയുടെ വലംകാലുകൊണ്ടുള്ള ബുള്ളറ്റ് ഷോട്ട് പിഎസ്ജി ഗോളി അല്‍ഫോണ്‍സ് അരിയോളയേയും വേഗതകൊണ്ട് മറികടന്നു.

Full View

എങ്കിലും എന്തുകൊണ്ടാണ് പന്ത് വായുവിലുയര്‍ന്നത് എന്ന ചോദ്യമാണ് പിന്നീട് ഫുട്‌ബോള്‍ ലോകത്തുനിന്നും ഉയര്‍ന്നത്. പെനല്‍റ്റിയല്ല വോളിബോള്‍ പെനല്‍റ്റിയാണ് റൊണാള്‍ഡോ എടുത്തതെന്നും ഫുട്‌ബോള്‍ പണ്ഡിതര്‍ പറയുന്നു. ഷോട്ടെടുക്കും മുമ്പ് കണ്ണടച്ച് ക്രിസ്റ്റ്യാനോ എന്തോ മന്ത്രവാദം നടത്തിയെന്ന തുടങ്ങി 'ഓ, ഈ ഷോട്ടൊക്കെ അവന്‍ പരിശീലിക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട്' എന്ന റിയോ ഫെര്‍ഡിനാന്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വരെ വന്നു കഴിഞ്ഞു.

ഇതിനിടെ റൊണാള്‍ഡോയുടെ പെനല്‍റ്റിയെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ ശ്രമിക്കുകയും ചെയ്തു. പുല്‍ മൈതാനത്ത് പുല്ലിനടിയില്‍ ചെറിയ തോതില്‍ വെള്ളം കെട്ടിക്കിടക്കാറുണ്ടെന്നും ഇത്തരം വെള്ളത്തിന്റെ സാന്നിധ്യമാണ് റൊണാള്‍ഡോയുടെ തറയിലെ ശക്തമായ ചവിട്ടിനെ തുടര്‍ന്ന് പന്ത് ഉയര്‍ത്തിയതെന്നുമാണ് ഗാര്‍ഡനിംങ് വിദഗ്ധനായ പീറ്റര്‍ സീബ്രൂക്കിനെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അതിനിടെ ക്രിസ്റ്റ്യാനോ ഇത്തരം ഷോട്ടുകള്‍ പരിശീലിക്കാറുണ്ടെന്ന് മുന്‍ ഇംഗ്ലീഷ് പ്രതിരോധ താരമായ റിയോ ഫെര്‍ഡിനാന്റ് നടത്തിയ വെളിപ്പെടുത്തലും ശ്രദ്ധേയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇരുവരും സഹതാരങ്ങളായിരുന്നു. യുണൈറ്റഡിലുണ്ടായിരുന്ന കാലത്ത് ക്രിസ്റ്റ്യാനോ ഇത്തരം ഷോട്ടുകള്‍ പരിശീലിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് റിയോ പറയുന്നത്.

"I swear to ya. Crazy. He used to do it."

Did he mean it? 🤔

Rio claims he's seen Ronaldo practise that penalty technique before... pic.twitter.com/GRkaztiBsV

— Football on BT Sport (@btsportfootball) February 14, 2018

പെനല്‍റ്റിയെടുക്കുമ്പോള്‍ പന്ത് തറയില്‍ തന്നെ നില്‍ക്കണമെന്നാണ് ഫുട്‌ബോള്‍ നിയമം പറയുന്നത്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ വോളിബോള്‍ പെനല്‍റ്റി കിക്ക് ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ റഫറി കിക്ക് റദ്ദാക്കാനോ വീണ്ടും എടുക്കാന്‍ നിര്‍ദ്ദേശിക്കാനോ സാധ്യത ഏറെയാണ്. അതിവേഗത്തില്‍ നടന്ന പെനല്‍റ്റി കിക്കിനിടെ ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പെടുക ഒരു പരിധിവരെ അസാധ്യവുമാണ്. എന്നാല്‍ സ്ലോ മോഷന്‍ റീ പ്ലേകളിലും സൂമിന്‍ ചെയ്തുള്ള ദൃശ്യങ്ങളിലും പന്ത് ഉയര്‍ന്നുവെന്ന് വ്യക്തവുമാണ്. ഈ സാഹചര്യത്തില്‍ ആ ഗോള്‍ അനുവദിക്കരുതെന്ന് വാദിക്കുന്നവരും കുറവല്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News