ചെന്നൈയുടെ മഞ്ഞക്കുപ്പായത്തോടുള്ള പ്രണയം തുറന്നു പറഞ്ഞ് ധോണി
മഞ്ഞകുപ്പായത്തിലല്ലാതെ സ്വയം കാണുക എന്നത് സമ്മാനിക്കുന്ന വിഷമം പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്
ചെന്നെയുടെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങാനാകാത്ത സമയത്തെ നിരാശയും ദുഖവും തുറന്ന് പറഞ്ഞ് നായകന്‍ മഹേന്ദ്ര സിങ് ധോണി. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് ധോണി വികാരാധീനനായി സൂപ്പര്‍ കിങ്സുമായുള്ള അടുപ്പം പങ്കുവച്ചത്.
ട്വന്‍റി20 കളിച്ചു തുടങ്ങിയപ്പോള്‍ ഇന്ത്യക്കായി കളിക്കാനായി. ഝാര്‍ഖണ്ഡിനായും ചില ടൂര്‍ണമെന്‍റുകള്‍ കളിച്ചിട്ടുണ്ട്. എട്ട് നീണ്ട വര്‍ഷങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമായി കളം പിടിച്ചത്. അതുകൊണ്ടു തന്നെ മഞ്ഞകുപ്പായത്തിലല്ലാതെ സ്വയം കാണുക എന്നത് സമ്മാനിക്കുന്ന വിഷമം പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്. - ധോണി പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സിനായി താന്‍ ഏതു രീതിയില്‍ കളത്തില്‍ പ്രകടനം പുറത്തെടുത്തോ അതേ രീതിയില്‍ തന്നെ പൂനൈക്കായും കളിച്ചിരുന്നുവെന്നും പ്രഫഷണല്‍ താരങ്ങളെന്ന നിലയില്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
#Thala #Dhoni became very emotional while speaking about 2 years of struggle and come back of @ChennaiIPL !!! #WhistlePodu #WhistlePoduArmy pic.twitter.com/AWAycP7jrv
— CSK World (@CSK_World) March 29, 2018