സന്തോഷ് ട്രോഫിനേട്ടത്തില്‍ ആഹ്ലാദത്തിന്റെ നെറുകയില്‍ ഏഴാംകല്ല് ഗ്രാമം

Update: 2018-06-01 18:28 GMT
Editor : Subin
സന്തോഷ് ട്രോഫിനേട്ടത്തില്‍ ആഹ്ലാദത്തിന്റെ നെറുകയില്‍ ഏഴാംകല്ല് ഗ്രാമം
Advertising

നായകന്‍ രാഹുല്‍ വി രാജിന്റെ നാട്ടുകാര്‍ കേരളത്തിന്റെ വിജയം ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്.

കേരളം 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് തൃശൂര്‍
വാടാനപ്പിള്ളിയിലെ ഏഴാംകല്ല് എന്ന ഗ്രാമമാണ്. നായകന്‍ രാഹുല്‍ വി രാജിന്റെ നാട്ടുകാര്‍ കേരളത്തിന്റെ വിജയം ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. വീട്ടുകാരും നാട്ടുകാരും ഒരുമിച്ചിരുന്ന് വലിയ സ്‌ക്രീനിലായിരുന്നു ഫൈനല്‍ മത്സരം കണ്ടത്.

Full View

കേരളത്തിന്റെ ഓരോ നീക്കങ്ങള്‍ക്കും ആര്‍പ്പുവിളി, ബംഗാളിന്റെ നീക്കങ്ങള്‍ക്ക് നിരാശ. 120 മിനിറ്റും ട്രൈബേക്കറും കണ്ട മത്സരത്തിന്റെ ഓരോ മിനിറ്റും ഏഴാം കല്ലുകാര്‍ ഉദ്വേഗത്തോടെയാണ് കണ്ട് തീര്‍ത്തത്. കേരളം രണ്ടാം ഗോള്‍ നേടിയപ്പോള്‍ ജയമുറപ്പിച്ച് പടക്കം പൊട്ടിച്ച് തുടങ്ങി. എന്നാല്‍ ഇടിത്തീ പോലെ ബംഗാള്‍ തിരിച്ച് വന്നപ്പോള്‍ സങ്കടവും മൗനവും ഗ്രാമത്തില്‍ നിറഞ്ഞു.

കണ്ണടച്ചായിരുന്നു രാഹുലിന്റെ അമ്മ ടൈബ്രേക്കറിന്റെ സമയം നീക്കിയത്. ഒടുവില്‍ രാഹുല്‍ സന്തോഷ് ട്രോഫി ഉയര്‍ത്തുമ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു. പിന്നെ വീട്ടുകാരും നാട്ടുകാരും മുഴുവന്‍ തെരുവിലിറങ്ങി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും കേരളത്തിന്റെ ക്യാപ്റ്റന്റെ ഗ്രാമം ആഘോഷം തുടര്‍ന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News