കെ.ടി ഇർഫാന് ഒളിമ്പിക്സ് ടീമില്‍ ഇടം കണ്ടെത്താനായില്ല
Update: 2018-06-01 15:06 GMT
ഇരുപത് കിലോമീറ്റർ നടത്തത്തിൽ യോഗ്യത നേടിയെങ്കിലും ആദ്യ മൂന്ന് സ്ഥാനം നേടിയ മൂന്ന് പേരോടൊപ്പമെത്താൻ സാധിക്കാത്തതാണ് ഇർഫാന് വിനയായത്.
മലയാളി താരം കെ.ടി ഇർഫാന് ഒളിമ്പിക്സ് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇരുപത് കിലോമീറ്റർ നടത്തത്തിൽ യോഗ്യത നേടിയെങ്കിലും ആദ്യ മൂന്ന് സ്ഥാനം നേടിയ മൂന്ന് പേരോടൊപ്പമെത്താൻ സാധിക്കാത്തതാണ് ഇർഫാന് വിനയായത്. മനീഷ് സിങ് റാവത്ത്, ഗുര്‍മീത് സിങ്, കെ ഗണപതി എന്നിവരാണ് യോഗ്യത നേടിയത്. ലണ്ടന്‍ ഒളിമ്പിക്‍സില്‍ പങ്കെടുത്ത ഇര്‍ഫാന് പത്താം സ്ഥാനത്തെത്തിയിരുന്നു.