ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവലഞ്ച് അന്തരിച്ചു

Update: 2018-06-02 06:42 GMT
ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവലഞ്ച് അന്തരിച്ചു
Advertising

ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 32 ആയി ഉയര്‍ത്തിയത് ഹാവലഞ്ചിന്റെ ഭരണകാലത്താണ്.

ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവലഞ്ച് (100) ബ്രസീലില്‍ അന്തരിച്ചു. 1974 മുതല്‍ 1998 വരെ ഫിഫ പ്രസിഡന്റ് ആയിരുന്നു. ഫിഫയുടെ ഏഴാമത് പ്രസിഡന്റ് ആയിരുന്നു. 1916 മെയ് 8ന് ബ്രസീലിലെ റിയോയിലാണ് ഹാവലഞ്ച് ജനിച്ചത്. ഫിഫയുടെ ഓണററി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം 2013 ഏപ്രിലിലാണ് തല്‍സ്ഥാനം രാജിവച്ചത്. മുന്‍ നീന്തല്‍ താരം കൂടിയായ ഹാവലഞ്ച് ഒളിംപിക്‌സില്‍ ബ്രസീലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1936ലാണ് അദ്ദേഹം ബ്രസീലിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സ് നീന്തലില്‍ പങ്കെടുത്തത്. 1963 മുതല്‍ 2011 വരെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയില്‍ (ഐ.ഒ.സി) അംഗമായിരുന്നു.

ഫിഫ പ്രസിഡന്റ് എന്ന നിലയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒട്ടേറെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍കൈയെടുത്തയാളാണ് ഹാവലഞ്ച്. ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 32 ആയി ഉയര്‍ത്തിയത് ഹാവലഞ്ചിന്റെ ഭരണകാലത്താണ്. 2010ല്‍ ഫിഫയും ഒരു സ്വിസ് കമ്പനിയും തമ്മിലുള്ള വാണിജ്യ കരാറിന്റെ പേരില്‍ അഴിമതി ആരോപണം നേരിട്ട വ്യക്തി കൂടിയാണ് ഹാവലഞ്ച്‌.

Tags:    

Similar News