കാര്‍ത്തിക്കിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്‍കി കൊഹ്‍ലി
ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ 94 റണ്‍സുമായി കാര്‍ത്തിക് തിളങ്ങിയതിനെ തുടര്‍ന്നാണ് നായകന്‍റെ പ്രതികരണം. മധ്യനിരയില്‍ കാര്‍ത്തിക്കിനെ
ചാന്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കിന് ടീമില്‍ സ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ 94 റണ്‍സുമായി കാര്‍ത്തിക് തിളങ്ങിയതിനെ തുടര്‍ന്നാണ് നായകന്‍റെ പ്രതികരണം. മധ്യനിരയില്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനാണ് സാധ്യത. ദിനേശ് കാര്‍ത്തിക് ഒരു മികച്ച ബാറ്റ്സ്മാനാണെന്നും കൂടുതല്‍ സമയം കളത്തില്‍ ചെലവിടാനുള്ള അവസരം അദ്ദേഹത്തിന് നല്‍കാനാണ് ശ്രമിച്ചതെന്നും കൊഹ്‍ലി പറഞ്ഞു. രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും പരാജയപ്പെട്ട സ്ഥലത്താണ് മികച്ച ഇന്നിങ്സോടെ കാര്‍ത്തിക് തന്‍റെ സാന്നിധ്യം അറിയിച്ചത്.
കളിച്ച രണ്ട് സന്നാഹമത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാണ് പാകിസ്താനെതിരായ മത്സരത്തിന് ഇന്ത്യ ഒരുങ്ങുന്നത്. ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും ഒരു പോലെ തിളങ്ങിയ മത്സരത്തില്‍ 240 റണ്‍സിനാണ് ബംഗ്ലാദേശിനെ ഇന്ത്യ കശക്കിയെറിഞ്ഞത്.