സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പര്‍ മരിച്ചു
Update: 2018-06-02 05:08 GMT
ബ്രസീല്‍ മധ്യനിരക്കാരനായ റാമന്‍ റോഡ്രിഗസും എതിര്‍ നിരയിലെ മാര്‍സല്‍ സാക്രമെന്‍റോയുമായാണ് ഹൂദ കൂട്ടിയിടിച്ചത്.
സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പര്‍ മരിച്ചു. ഇന്ത്യോനേഷ്യന്‍ ലീഗിനിടെ നടന്ന അപകടത്തിലാണ് ഗോള്‍ കീപ്പറായ ചൊയ്റുള്‍ ഹൂദ മരിച്ചത്. സഹതാരം കൂടിയായ ബ്രസീല്‍ മധ്യനിരക്കാരനായ റാമന്‍ റോഡ്രിഗസും എതിര്‍ നിരയിലെ മാര്‍സല്‍ സാക്രമെന്‍റോയുമായാണ് ഹൂദ കൂട്ടിയിടിച്ചത്. ഗോള്‍ മുഖത്തേക്ക് വന്ന പന്ത് തട്ടിയകറ്റുന്നതിനിടെയായിരുന്നു അപകടം. കൂട്ടിയിടില്‍ ബോധം നഷ്ടമായ 38കാരനായ ഹുദക്ക് കളത്തില്‍ വച്ചു തന്നെ ഓക്സിജന്‍ നല്‍കി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.