ശൈത്യകാല ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഒന്നിക്കുമെന്ന് കൊറിയകള്‍

Update: 2018-06-02 04:23 GMT
ശൈത്യകാല ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഒന്നിക്കുമെന്ന് കൊറിയകള്‍
Advertising

അതേസമയം തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിക്കുന്നത്. വനിത ഐസ് ഹോക്കി ടീമിനെ സംയുക്തമായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ ദക്ഷിണ കൊറിയന്‍ ഐസ് ഹോക്കി ടീം പരിശീലകന്‍ രംഗത്തെത്തി

ശൈത്യകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ മഞ്ഞുരുക്കം. ഉദ്ഘാടന ദിനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ ഒറ്റകൊടിക്കീഴിലാകും ഇരുകൊറിയകളുടെയും താരങ്ങള്‍ അണിനിരക്കുക. ദിവസങ്ങളായി തുടരുന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ദക്ഷിണ കൊറിയയില്‍ ലഭിക്കുന്നത്.

അടുത്ത​മാസം ഒമ്പത് മുതല്‍ ദക്ഷിണ കൊറിയയിലെ പങ്ചാങിലാണ് ശൈത്യകാല ഒളിന്പിക്സ്. ഒളിമ്പിക്‌സിന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ന​ട​ക്കു​ന്ന മാ​ര്‍​ച്ച് പാ​സ്റ്റി​ലാ​ണ് ഇ​രു​കൊ​റി​യ​ക​ളു​ടേ​യും അ​ത്‌​ല​റ്റു​ക​ൾ ഒ​റ്റ​ക്കൊ​ടി​ക്കു കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായ നടന്ന് വരുന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്.

ഇതിന് മുമ്പ്, 2000-ലെ ​സി​ഡ്‌​നി ഒ​ളി​മ്പി​ക്‌​സ്, 2004-ലെ ​ഏ​ഥ​ന്‍​സ് ഒ​ളി​മ്പി​ക്‌​സ്, 2006-ല്‍ ​ടൂ​റി​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളി​ല്‍ ഇ​രു​കൊ​റി​യ​ക​ളും സം​യു​ക്ത മാ​ര്‍​ച്ച്പാ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്. കൂടാതെ ഇ​രു​കൊ​റി​യ​ക​ളു​ടേ​യും വ​നി​താ താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി വ​നി​താ ഐ​സ് ഹോ​ക്കി ടീ​മി​ന് രൂ​പം ന​ൽ​കാ​നും തീരുമാനമായിട്ടുണ്ട്.

ഒളിമ്പിക്സില്‍ ഇരുകൊറിയകളും ആദ്യമായാണ് ഒരുമിച്ച് മത്സരിക്കുന്നത്. നിലവിലെ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍, രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായായിരിക്കും അതിര്‍ത്തിയിലെ റോഡ് തുറക്കുമെന്നൊരു പ്രത്യേകതയും ഉണ്ട്. അതോടൊപ്പം തന്നെ, യുഎന്‍ ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാതെ അവരുമായി ഒളിമ്പിക്സില്‍ സഹകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദക്ഷിണ കൊറിയ തേടേണ്ടിവരും. അതേസമയം തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിക്കുന്നത്. വനിത ഐസ് ഹോക്കി ടീമിനെ സംയുക്തമായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ ദക്ഷിണ കൊറിയന്‍ ഐസ് ഹോക്കി ടീം പരിശീലകന്‍ രംഗത്തെത്തി. തീരുമാനത്തെ എതിര്‍ത്ത് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷവും രംഗത്തെത്തി.

പൊതു ജനങ്ങളും ഇതേ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും സമീപകാലത്തെ സംഭവ വികാസങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ ശൈത്യകാല ഒളിന്പിക്സിലെ സഹകരണത്തോടെ അയവുണ്ടാകുമെന്ന പ്രതീക്ഷയാണ് നയതന്ത്ര വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.

Writer - ഉമര്‍ തറമേല്‍

contributor

Editor - ഉമര്‍ തറമേല്‍

contributor

Subin - ഉമര്‍ തറമേല്‍

contributor

Similar News