വിലക്കിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സ്മിത്ത്

Update: 2018-06-02 19:17 GMT
Editor : admin
വിലക്കിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സ്മിത്ത്
Advertising

ശക്തമായ സന്ദേശം നല്‍കാനായാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. അത് പൂര്‍ണ മനസോടെ സ്വീകരിച്ചതുമാണ്

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 12 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് ആസ്ത്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സ്റ്റീവന്‍ സ്മിത്ത്. ട്വിറ്ററിലാണ് മുന്‍ ഓസീസ് നായകന്‍ നിലപാട് വ്യക്തമാക്കിയത്. നായകനെന്ന നിലയില്‍ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന നിലപാടില്‍ മാറ്റമില്ല. ശക്തമായ സന്ദേശം നല്‍കാനായാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. അത് പൂര്‍ണ മനസോടെ സ്വീകരിച്ചതുമാണ് - സ്മിത്ത് കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News