ഐപിഎല്ലില്‍ തഴയപ്പെട്ട പുജാര ഇംഗ്ലീഷ് കൌണ്ടിയിലേക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ റണ്‍ നേടുന്നതിനായി 53 പന്ത് നേരിട്ട താരത്തിന്‍റെ അര്‍ധശതകം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്
ഐപിഎല്ലില്‍ ഒരു ടീമും എടുക്കാതിരുന്ന മധ്യനിര ബാറ്റ്സ്മാന്‍ തേജേശ്വര്‍ പുജാര ഇംഗ്ലീഷ് കൌണ്ടിയിലേക്ക്. യോര്‍ക്ക്ഷെയറിന് വേണ്ടിയാകും ഇന്ത്യന്‍ താരം പാഡണിയുക. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ പര്യടനം നടത്താനിരിക്കെ കൌണ്ടിയിലെ സാന്നിധ്യം പുജാരയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാകും. ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ കാര്യമായി തിളങ്ങാറില്ലാത്ത പുജാരയുമായി യോര്‍ക്ക്ഷെയര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും ഐപിഎല്‍ താരലേലം കഴിയുന്നത് വരെ ഔദ്യോഗിക പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ റണ്‍ നേടുന്നതിനായി 53 പന്ത് നേരിട്ട താരത്തിന്‍റെ അര്‍ധശതകം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് പുജാരയിപ്പോള്