ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും നോട്ടീസ്
Update: 2018-06-03 10:38 GMT
ഇടക്കാല ഭരണ സമിതി തലവന്‍ വിനോദ് റായ്ക്കും നോട്ടീസ് അയച്ചു
ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ ബിസിസിഐ ക്കും കെ സി എ ക്കും സുപ്രീം കോടതി നോട്ടീസ്. ബി സി സി ഐ ഇടക്കാല ഭരണ സമിതി അധ്യക്ഷൻ വിനോദ് റായ്‌ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. എല്ലാവരും 4 ആഴ്ചക്കകം മറുപടി നൽകണം. കേസ് വേഗത്തിൽ പരിഗണിക്കണം എന്നും വൈകുന്തോറും കളിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത് എന്നും ശ്രീശാന്ത് വാദിച്ചു. ശ്രീശാന്തിന്റെ ഒത്തു കളിക്ക് ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്ന് ബി സി സി ഐ ചൂണ്ടിക്കാട്ടി. എല്ലാകാര്യങ്ങളും പിന്നീട് വിശദമായി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസിൽ കെ സി എ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.