കൊഹ്‍ലിയെ പ്രശംസിച്ച് ലാറ
ട്വന്റി-20 ശൈലിയില്‍ ബാറ്റ് ചെയ്യുന്ന രീതി തുടരുകയാണെങ്കില്‍ കൊഹ്‍ലിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയുമെന്ന് ലാറ
വിരാട് കൊഹ്‍ലിയെ പ്രശംസിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന് ലാറ. ട്വന്റി-20 ശൈലിയില്‍ ബാറ്റ് ചെയ്യുന്ന രീതി തുടരുകയാണെങ്കില്‍ കൊഹ്‍ലിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയുമെന്ന് ലാറ പറഞ്ഞു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് കൊഹ്‍ലിയെന്നും ലാറ പറഞ്ഞു
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളാണ് കൊഹ്‍ലി. പല താരങ്ങളും ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മുന്നേറുന്പോള്‍മറ്റു മേഖലകളില്‍ പിന്നാക്കം പോകും. പന്തുകളെ അതിവേഗം ബൌണ്ടറി കടത്തുന്ന കൊഹ്‍ലി ഇതിനോടകം തന്നെ നിരവധി റെക്കോഡുകള്‍ പഴങ്കഥയാക്കി. മുതിര്‍ന്ന പല താരങ്ങളുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
28 കാരനായ കൊഹ്‍ലിയുടെ ഇപ്പോഴത്തെ ട്വന്റി-20 ഫോര്‍മാറ്റിലുള്ള ബാറ്റിങ് തുടരുകയാണെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താനാകുമെന്നാണ് വെസ്റ്റിന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറ പറയുന്നത്. താന്‍ കളിക്കുന്ന കാലത്തെ കളിയല്ലെ ഇപ്പോഴത്തേതെന്നും ട്വന്റി-20 വന്നതിന് ശേഷം എല്ലാ ഫോര്‍മാറ്റിലും ആക്രമിച്ചു കളിക്കുന്ന ശൈലി കളിക്കാര്‍ അവലംബിക്കാന്‍ തുടങ്ങിയെന്നും ലാറ പറഞ്ഞു. ഇത് ബാറ്റ്സ്മാന്മാര്‍ക്ക് ഗുണം ചെയ്യും. കൊഹ്‍ലിയില്‍ നിന്നും തങ്ങളും ഇന്ത്യയിലെ കായിക പ്രേമികളും ഒരുപാട് കാരയ്ങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത് സംരക്ഷിക്കാന്‍ കോഹ്‍ലിക്കട്ടെ കഴിയട്ടെ എന്നും ലാറ പറഞ്ഞു