ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര. അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 201ന് പുറത്താവുകയായിരുന്നു
നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ധവാനും മികച്ച തുടക്കം നൽകിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യൻ സ്കോർ 48ൽ റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ(34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കോഹ്ലിയും രോഹിതും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ രോഹിതുമായുള്ള ആശയക്കുഴപ്പിൽ കോഹ്ലി(36) റണ്ണൗട്ടായി. പിന്നാലെ എത്തിയ രഹാനെ(8)യും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്കു മടങ്ങി. ഇതിനുശേഷം ശ്രേയസ് അയ്യർക്കൊപ്പം ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107 പന്തുകളിൽനിന്നു സെഞ്ചുറി തികച്ചു. 126 ബോളില്‍ നിന്ന് 115 റണ്‍സെടുത്ത രോഹിത് ന്‍ഗിഡിയുടെ പന്തില്‍ ക്ലാസന് പിടിച്ച് പുറത്തായി.
മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളം പിടിച്ചിട്ടുള്ളത്. പരിക്കേറ്റ ക്രിസ് മോറിസിന് പകരം തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇടം നേടി. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.