മികച്ച വോളിബോള്‍ താരം, പക്ഷേ രതീഷിന് ജോലി ഒരു വിദൂരസ്വപ്നം

Update: 2018-06-05 08:26 GMT
മികച്ച വോളിബോള്‍ താരം, പക്ഷേ രതീഷിന് ജോലി ഒരു വിദൂരസ്വപ്നം
Advertising

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ടീമിലെ ലിബറോ സി കെ രതീഷ്

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ടീമിലെ ലിബറോ സി കെ രതീഷ്. കേരളത്തിനു വേണ്ടി എട്ടാമത് ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് രതീഷ് കളിക്കുന്നത്. കേരളത്തിന്റെ വിജയങ്ങളിലെല്ലാം രതീഷിന്റെ കയ്യൊപ്പുണ്ടെങ്കിലും ഒരു ജോലി എന്നത് ഇന്നും സ്വപ്നമാണ്.

Full View

കേരള -ഹരിയാന മത്സരം. കേരളം പതറിയെന്ന് കരുതിയപ്പോഴെല്ലാം കൈപിടിച്ചുയര്‍ത്തിയത് ടീമിലെ ലിബറോ ആയ രതീഷ്. കഴിഞ്ഞ തവണ കേരളത്തിന്റെ കിരീട നേട്ടത്തിന് പിന്നില്‍ രതീഷിന്റെ പങ്ക് വലുതായിരുന്നു. കോഴിക്കോട് പേരാമ്പ്രക്കടുത്ത് മൂലാട് എന്ന വോളിബാള്‍ ഗ്രാമത്തില്‍ നിന്നാണ് രതീഷ് കേരള ടീമിന്റെ അവിഭാജ്യ ഘടകമായത്. 2015ലെയും 16ലെയും ഫെഡറേഷന്‍ കപ്പില്‍ മികച്ച ലിബറോ ആയി തെരഞ്ഞെടുത്തത് രതീഷിനെ ആയിരുന്നു. വോളിബാളിനെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഈ 38 കാരന് ഇതുവരെ ജോലി ലഭിച്ചിട്ടില്ല. കേരള ടീമില്‍ ഇപ്പോഴും ജോലിക്കായി അലയുന്ന ഏക താരമാണ് രതീഷ്. കേരള ടീമിന്റെ ഭാഗമായി നില്‍ക്കുന്നവരെല്ലാം രതീഷിന് ഒരു ജോലിക്കായി ശ്രമിച്ചിട്ടുണ്ട്.

കേരളം മികച്ച നേട്ടം സ്വന്തമാക്കുമ്പോഴെല്ലാം ജോലി എന്ന വാഗ്ദാനമുണ്ടായിട്ടുണ്ട്. നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും ഇടയില്‍പ്പെട്ട് ഇതെല്ലാം രതീഷിന് അന്യമായി. ഇത്തവണയെങ്കിലും സര്‍ക്കാര്‍ ജോലി നല്കുമെന്ന പ്രതീക്ഷയിലാണ് രതീഷും കൂട്ടുകാരും.

Tags:    

Similar News