ഫുട്ബോളിന്റെ വിസ്മയച്ചെപ്പ് തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകള്‍

Update: 2018-06-16 08:39 GMT
Editor : Jaisy
ഫുട്ബോളിന്റെ വിസ്മയച്ചെപ്പ് തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകള്‍
Advertising

ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ഇനി ഒരാഴ്ച മാത്രം. മത്സരങ്ങളില്‍ പങ്കെടുക്കാനായി ടീമുകള്‍ റഷ്യയില്‍ എത്തിത്തുടങ്ങി. ലോകം ചുറ്റിക്കറങ്ങി ലോക കിരീടവും മോസ്കോയില്‍ കഴിഞ്ഞ ദിവസം എത്തി. ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം.

റഷ്യയില്‍ ഫുട്ബോളിന്റെ വിസ്മയച്ചെപ്പ് തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകള്‍ മാത്രം ബാക്കി. താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും അതിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്.

മത്സരത്തില്‍ പങ്കെടുക്കാനായി ടീമുകള്‍ റഷ്യയിലേക്ക് എത്തിത്തുടങ്ങി. ഇറാനാണ് ആദ്യമായി മോസ്കോയില്‍ വിമാനമിറങ്ങിയത്. സംഘാടകരും ഇറാന്‍ ആരാധാകരു ടീമംഗങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഞായറാഴ്ചയോട് കൂടി ടീമുകളുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ മുഴുവന്‍ ടീമുകളും റഷ്യയില്‍ എത്തിച്ചേരും. ജേതാക്കള്‍ക്ക് നല്‍കേണ്ട കിരീടം ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷം ആതിഥേയ നഗരമായ മോസ്കോയില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. മോസ്കോയില്‍ നടന്ന ചടങ്ങില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് ലോകകപ്പ് ഏറ്റുവാങ്ങി.

ജൂണ്‍ പതിനാലിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ റഷ്യ-സഊദി അറേബ്യയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 26ന് അവസാനിക്കും. ജൂണ്‍ മുപ്പത് മുതല്‍ നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കും.ജൂലൈ പതിനഞ്ചിനാണ് കലാശപ്പോര്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News