ഉദ്ഘാടന മത്സരത്തില്‍ ആര് ജയിക്കും? ആഷില്ലസ് പൂച്ചയുടെ പ്രവചനമെത്തി 

Update: 2018-06-17 23:01 GMT
Editor : rishad
ഉദ്ഘാടന മത്സരത്തില്‍ ആര് ജയിക്കും? ആഷില്ലസ് പൂച്ചയുടെ പ്രവചനമെത്തി 
Advertising

ലോകം കൗതുകത്തോടെ നോക്കുന്ന പ്രവചനം ശരിയാണോ എന്ന് ഇന്ന് വൈകീട്ടറിയാം. 

അഷില്ലസ് പൂച്ചയുടെ ആദ്യ പ്രവചനമെത്തി. ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന റഷ്യ- സൗദി അറേബ്യ മത്സരത്തില്‍ റഷ്യ വിജയിക്കുമെന്നാണ് പ്രവചനം. അഷില്ലസ് പൂച്ച റഷ്യയുടെ ടേബിളിലെ ഭക്ഷണം തൊട്ടു. സൗദിയുടെ പാത്രം തൊട്ടതേയില്ല. ഇന്നത്തെ കളിയില്‍ റഷ്യ ജയിക്കുമെന്നാണ് അഷില്ലസിന്റെ പ്രവചനം. ലോകം കൗതുകത്തോടെ നോക്കുന്ന പ്രവചനം ശരിയാണോ എന്ന് ഇന്ന് വൈകീട്ടറിയാം.

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അഷില്ലസ് എന്ന ബധിരനായ പൂച്ചയാണ് ഇത്തവണത്തെ ലോകകപ്പില്‍ പ്രവചനങ്ങള്‍ നടത്തുന്നത്. മത്സരത്തിൽ ഏറ്റുമുട്ടുന്ന രാജ്യങ്ങളുടെ പതാക ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഒരേ അളവിലുള്ള ഭക്ഷണം വെച്ചാണ് പ്രവചനം നടത്തുന്നത്. ഏതു രാജ്യത്തി​​ന്റെ പതാകയുള്ള പാത്രത്തില്‍ നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും വിജയികള്‍. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന കോൺഫെഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച്​ അഷില്ലസ് നേരത്തേതന്നെ താരമായിരുന്നു.

2010 ലോകകപ്പിൽ പോൾ നീരാളിയുടെ പ്രവചനങ്ങളായിരുന്നു കൗതുകം. സ്പെയിനിന്റെ കിരീടനേട്ടം വരെ പോള്‍ നീരാളി പ്രവചിച്ചിരുന്നു. അഷില്ലസിന്റെ പ്രവചനം എത്രമാത്രം ശരിയായിരിക്കുമെന്ന് വരും ദിനങ്ങളറിയാം.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News