ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് CR7

Update: 2018-06-18 06:38 GMT
Editor : Ubaid
ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് CR7
Advertising

ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ

ലോകത്തെമ്പാടുമുള്ള തന്റെ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശക്തരായ സ്‍പെയിനിനെതിരെ പോർച്ചുഗലിനെ ഒറ്റയ്ക്ക് സമനിലയിലെത്തിച്ചത്. മൽസരം 80 മിനിറ്റ് പിന്നിടുന്നു. ലീഡ് നിലനിർത്താൻ സ്പെയിനും തിരിച്ചടിക്കാൻ പോർച്ചുഗലും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച. പൊസഷൻ ഗെയിമിലൂടെ മൽസരം വരുതിയിലാക്കാനുള്ള സ്പെയിനിന്റെ ശ്രമങ്ങൾക്ക് കൗണ്ടർ അറ്റാക്കുകളിലൂടെ പോർച്ചുഗലിന്റെ മറുപടി. ഇനി ആവേശപ്പോരിന്റെ അവസാന 10 മിനിറ്റുകൾ. ജ​യ​പ്ര​തീ​ക്ഷ​യു​മാ​യി മു​ന്നേ​റി​യ സ്പെ​യി​ന്‍റെ നെ​ഞ്ചു​ത​ക​ർ​ത്ത് 88-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളെ​ത്തി. 88–ാം മിനിറ്റിൽ ബോക്സിനു തൊട്ടുവെളിയിൽനിന്നും ട്രേഡ് മാർക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാൾഡോ ഹാട്രികും സമനില ഗോളും നേടിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രികും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.

Full View

ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പൗലേറ്റയുമാണ് ക്രിസ്റ്റിയാനോയുടെ മുന്‍ഗാമികള്‍. ഈ ഹാട്രിക് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹങ്കേറിയന്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍ നേട്ടത്തില്‍ ഇറാന്റെ അലി ദെയ്ക്ക് പിറകില്‍ രണ്ടാമതും. ക്രിസ്റ്റ്യാനോയ്ക്കും പുഷ്‌കാസിനും എണ്‍പത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ വീതം നേടിയപ്പോള്‍ 109 ഗോളുകളുമായി അലി ദെയി മുന്നിലാണ്. മൂന്ന് ലോകകപ്പുകളിലും ലോകകപ്പ് അടക്കം എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും സ്‌കോര്‍ ചെയ്ത താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ് എന്നിവയിലെല്ലാം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനുവേണ്ടി സ്‌കോര്‍ ചെയ്തു.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News