തടിമിടുക്കില്‍ നെയ്‍മറെ പൂട്ടി സ്വിസ് പട പിടിച്ചെടുത്ത സമനില
നെയ്മര്‍ വേണ്ടത്ര ശോഭിക്കാതിരുന്നതാണ് ബ്രസീലിന് തിരിച്ചടിയായത്. ശാരീരിക മികവ് കൊണ്ട് നെയ്മറെ തടയുന്ന തന്ത്രമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് വിജയകരമായി നടപ്പിലാക്കിയത്.
നെയ്മര്‍ വേണ്ടത്ര ശോഭിക്കാതിരുന്നതാണ് ബ്രസീലിന് തിരിച്ചടിയായത്. ശാരീരിക മികവ് കൊണ്ട് നെയ്മറെ തടയുന്ന തന്ത്രമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് വിജയകരമായി നടപ്പിലാക്കിയത്.
നെയ്മര്‍ പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്നാണ് മത്സരത്തലേന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ പറഞ്ഞത്. എന്നിട്ടും ആദ്യ ഇലവനില്‍ നെയ്മര്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ശാരീരിക ക്ഷമത ഇല്ലാത്തതിന്റെ എല്ലാ അടയാളങ്ങളും ബ്രസീല്‍ താരം മൈതാനത്ത് പ്രകടിപ്പിച്ചു. നെയ്മറിന്റെ തനത് പ്രകടനം മത്സരത്തില്‍ കണ്ടില്ല. ഇതിന് പുറമേയാണ് സ്വിറ്റസര്‍ലന്‍ഡിന്റെ പൂട്ട്. ഫിസിക്കല്‍ ഗെയിം കൊണ്ടായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് നെയ്‍മറെ പൂട്ടിയത്. പത്ത് തവണയാണ് നെയ്മറെ ഫൌള്‍ ചെയ്തത്. 1998 ല്‍ ഇംഗ്ലണ്ടിന്റെ അലന്‍ ഷിയറര്‍ പതിനൊന്ന് തവണ ഫൌളിനിരയതാണ് റെക്കോര്‍ഡ്.
നാലാം മിനിറ്റ് മുതല്‍ തൊണ്ണൂറാം മിനിറ്റ് വരെ നെയ്മര്‍ ഫൌളിനിരയായി. സ്വിറ്റ്സര്‍ലന്‍ഡിന്റെ തന്ത്രം വിജയിക്കുകയും നെയ്മര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താനാകാതെ വരികയും ചെയ്തു.എന്നാല്‍ ഫൌളുകള്‍ മനപ്പൂര്‍വമായിരുന്നില്ലെന്നാണ് സ്വിസ് കോച്ച് പെറ്റ്കോവിച്ചിന്റെ പ്രതികരണം. നെയ്മര്‍ക്ക് കളി മെനയാകാതെ വന്നതോടെയാണ് ബ്രസീല്‍ സ്കോര്‍ ഒരെണ്ണമായി ചുരുങ്ങിയത്.