ലൊസാനോ ഗോളടിച്ചു; ആരാധകര്‍ ഒരുമിച്ച് ചാടി, മെക്സിക്കോയില്‍ ഭൂചലനം

Update: 2018-06-18 07:15 GMT
Editor : admin | admin : admin
ലൊസാനോ ഗോളടിച്ചു; ആരാധകര്‍ ഒരുമിച്ച് ചാടി, മെക്സിക്കോയില്‍ ഭൂചലനം
Advertising

ലൊസാനോ ഗോള്‍ നേടിയ അതേ സമയത്ത് മെക്സിക്കന്‍ തലസ്ഥാനത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ആരാധകരുടെ ഒരുമിച്ചുള്ള ചാട്ടമാണ് ഭൂകമ്പത്തിന് കാരണമായി കരുതുന്നത്.

തിരമാലകള്‍ തീര്‍ക്കുന്ന ആരാധകരാണ് മെക്സിക്കോക്കുള്ളത്. എന്നാല്‍ ഇത്തവണ അവര്‍ സൃഷ്ടിച്ചത് ഒരു ഭൂചലനം തന്നെയായിരുന്നു. ലൊസാനോ ഗോള്‍ നേടിയ അതേ സമയത്ത് മെക്സിക്കന്‍ തലസ്ഥാനത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ആരാധകരുടെ ഒരുമിച്ചുള്ള ചാട്ടമാണ് ഭൂകമ്പത്തിന് കാരണമായി കരുതുന്നത്.

ജര്‍മനിക്കെതിരായ ലൊസാനോയുടെ ഗോള്‍ വെറുമൊരു ഗോളായിരുന്നില്ല. ഭൂചലനം സൃഷ്ടിക്കുന്നതായിരുന്നു. ഹിര്‍വിങ് ലൊസാനോ ഈ ഗോള്‍ നേടിയ അതേ സമയത്ത് മെക്സിക്കോയില്‍ ഭൂചലനം രേഖപ്പെടുത്തി. ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജന്‍സി ഭൂചലന വിവരം സ്ഥിരീകരിക്കുകയും ചെയ്തു. അസ്വാഭാവികമായ ഭൂചലനം സൃഷ്ടിക്കപ്പെട്ടു എന്നാണ് ഏജന്‍സി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആരാധകരുടെ ഒരുമിച്ചുള്ള ചാട്ടമാണ് ഭൂചലനത്തിന് കാരണമായി കരുതുന്നത്. മെക്സിക്കന്‍ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് ഭൂകമ്പമാപിനികളില്‍ രേഖപ്പെടുത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെക്സിക്കോ സിറ്റിയില്‍ വലിയ സ്ക്രീനിന് കീഴില്‍ ആയിരക്കണക്കിന് പേര്‍ ഒരുമിച്ചാണ് മത്സരം കണ്ടിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News