‘വാർ’ പെനാൽറ്റിയിൽ സ്വീഡിഷ് വിജയം
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാംപകുതിയിൽ പെനാൽറ്റിയിലൂടെയാണ് സ്വീഡൻ വിജയ ഗോൾ നേടിയത്.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകകപ്പ് കളിക്കുന്ന സ്വീഡന് വിജയത്തോടെ വരവറിയിച്ചു. ദക്ഷിണ കൊറിയയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെയാണ് സ്വീഡന് വിജയ ഗോള്‍ നേടിയത്.
അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റി യാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന് വൂ ബോക്സില്‍ വിക്ടര്‍ ക്ലാസണില്‍ നടത്തില്‍ കടുത്ത ടാക്ലിങ്ങാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു. വാറില്‍ വിധി സ്വീഡന് അനുകൂലമായി. കിക്കെടുത്ത നായകന് ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് ലക്ഷ്യം കണ്ടതോടെ സ്വീഡന് മത്സരത്തില്‍ ലീഡ് നേടി. കളിയുടെ ആദ്യ നിമിഷങ്ങളില്‍ മികച്ചുനിന്നത് ദക്ഷിണ കൊറിയയായിരുന്നെങ്കിലും പിന്നീട് സ്വീഡന് മത്സരത്തില്‍ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. ജര്‍മനിയും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.