രക്ഷകനായി ക്രൂസ്; ജര്‍മനിക്ക് നാടകീയ വിജയം 

ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഗോളാണ് ജര്‍മനിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമൊരുക്കിയത്

Update: 2018-06-24 01:52 GMT
Advertising

ലോകകപ്പില്‍ ത്രസിപ്പിക്കുന്ന മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഗോളാണ് ജര്‍മനിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമൊരുക്കിയത്. ഇതോടെ അടുത്ത മത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം.

പന്തിനെ മഴവില്ല് പോലെ വളച്ചിറക്കിയ ടോണി ക്രൂസിന്റെ പ്രതിഭയോട് ജര്‍മനി കടപ്പെട്ടിരിക്കുന്നു, ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകാതെ കാത്തതിന്. 15 മിനിറ്റ് 10 പേരുമായി കളിച്ചാണ് ജര്‍മനി വിജയം പിടിച്ചെടുത്തത്.

Full View

മത്സരത്തിലെ ആദ്യ പകുതി സ്വീഡന്റെതായിരുന്നു. ടോയ്‌വാനന്റെ വക ഒരു മനോഹര ഗോള്‍. അതിന് മുന്‍പ് മാര്‍ക്കസ് ബെര്‍ഗിനെ വീഴ്ത്തിയതിന് റഫറി കൊടുക്കാതെ പോയ പെനല്‍റ്റിക്കുള്ള മധുര പ്രതികാരം. എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി തന്ത്രം മാറ്റി. അതോടെ മറുപടി ഗോളെത്തി. മാര്‍ക്കോ റൂയിസ് വഴി. പിന്നീടങ്ങോട്ട് സ്വീഡിഷ് പാതിയില്‍ മാത്രം കളിച്ച ജര്‍മനി ജയം പിടിച്ചെടുത്തു.

ഇതോടെ ദക്ഷിണ കൊറിയയുമായുള്ള അടുത്ത മത്സരം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം. സ്വീഡനെതിരെ മെക്സിക്കോ ജയിച്ചാല്‍ കൊറിയക്കെതിരെ ജര്‍മനിക്ക് സമനില മതിയാകും.

Tags:    

Similar News