പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും

സെര്‍ബിയക്കെതിരെ സമനില നേടിയാല്‍ ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. തോറ്റാല്‍ കളിയും കണക്കുകൂട്ടലും മാറും.

Update: 2018-06-27 01:40 GMT
Advertising

ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങുന്നു. സെര്‍ബിയയാണ് എതിരാളികള്‍. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ബ്രസീലിന് മത്സരം തോല്‍ക്കാതിരിക്കണം. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് കോസ്റ്റാറിക്കയെ നേരിടും.

സ്വിറ്റ്സ‍ര്‍ലാന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീലിന് രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയോട് ഇഞ്ചുറി ടൈമില്‍ നേടിയ 2 ഗോളിന്റെ വിജയമാണ് പ്രതീക്ഷ നല്‍കിയത്. ഇതോടെ സെര്‍ബിയക്കെതിരെ സമനില നേടിയാല്‍ ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. തോറ്റാല്‍ കളിയും കണക്കുകൂട്ടലും മാറും. സ്വിറ്റ്സര്‍ലാന്‍ഡ് - കോസ്റ്റാറിക്ക മത്സരം കാനറികളുടെ വിധി നിര്‍ണയിക്കും. ബ്രസീല്‍ തോറ്റാല്‍ സ്വിറ്റ്സര്‍ലാന്‍ഡിന് സമനില മതി പ്രീ ക്വാര്‍ട്ടറിലെത്താന്‍. അതോടെ ‍ മഞ്ഞപ്പടക്ക് പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. ബ്രസീലും സ്വിറ്റ്സര്‍ലാന്‍ഡും തോറ്റാല്‍ സെര്‍ബിയ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തും. ഗോള്‍ ശരാശരിയാകും പ്രീ ക്വാര്‍ട്ടറിലേക്കുള്ള രണ്ടാം ടീമിനെ നിശ്ചയിക്കുക.

സൂപ്പര്‍ താരം നെയ്മറും കുട്ടീഞ്ഞോയും ഫോമിലേക്കുയര്‍ന്നതോടെ എളുപ്പത്തില്‍ സെര്‍ബിയയെ മറികടക്കാനാകുമെന്നാണ് ബ്രസീലിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മധ്യനിര താരം ഡോഗ്ലാസ് കോസ്റ്റ കളിക്കുന്ന കാര്യം സംശയമാണ്. രണ്ട് കളിയും തോറ്റ കോസ്റ്റാറിക്ക ആശ്വാസജയം തേടിയാകും സ്വിറ്റ്‍സര്‍ലാന്‍ഡിനെതിരെ ഇറങ്ങുക.

Tags:    

Similar News