ടയോട്ട യാരിസ് ലാ ലിഗ വേൾഡിന് വേദി കൊച്ചി
കൊച്ചി ജവഹർലാർ നെഹ്റു സ്റ്റേഡിയത്തിൽ ജൂലൈ 24 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കേരള ബ്ലാസ്സ്റ്റേഴ്സിന് പുറമെ മെൽബൺ സിറ്റി എഫ്സി, ജിറോണ എഫ് സി എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുക.
ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റായ ടയോട്ട യാരിസ് ലാലിഗ വേൾഡിന് കൊച്ചി വേദിയാകും. കൊച്ചി ജവഹർലാർ നെഹ്റു സ്റ്റേഡിയത്തിൽ ജൂലൈ 24 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കേരള ബ്ലാസ്സ്റ്റേഴ്സിന് പുറമെ മെൽബൺ സിറ്റി എഫ്സി, ജിറോണ എഫ് സി എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുക.
രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രീ സീസൺ ഫുട്ബോൾ കേന്ദ്രമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടയോട്ട യാരീസ് ലാലിഗ വേൾഡ് അവതരിപ്പിക്കുന്നത്. എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെൽബൺ സിറ്റി എഫ് സി, റയൽ മാൻഡ്രിഡിനെ വരെ പരാജയപ്പെടുത്തിയിട്ടുള്ള ലാലിഗയിലെ ജിറോണ എഫ് സി എന്നീ പ്രമുഖ ടീമുകളുമായി മത്സസരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിക്കുമെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. ഇത്തരമൊരു ടൂർണമെന്റിന് കൊച്ചിയെക്കാൾ മികച്ച സ്ഥലം ഇല്ലെന്നാണ് സംഘാടകരുടെയും അഭിപ്രായം.
അണ്ടർ 17 ഫിഫ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിന് ഇന്ത്യയെ വേദിയാക്കുകയാണ് ലക്ഷ്യം. 24ന് ബ്ലാസ്‌റ്റേഴ്സും മെൽബൺ സിറ്റി എഫ് സിയും തമ്മിലാണ് ആദ്യ മത്സരം. 28 ന് ടൂർണമെന്റ് അവസാനിക്കും. 275 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. വരും വർഷങ്ങളിൽ കൂടുതൽ വിദേശ ക്ലബ്ബുകളെയും പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.