ജപ്പാന്‍, സെനഗല്‍, കൊളംബിയ ടീമുകള്‍ക്ക് ഇന്ന് മരണക്കളി

ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ ഇന്നറിയാം.

Update: 2018-06-28 02:15 GMT
Advertising

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ ഇന്നറിയാം. ജപ്പാന്‍, സെനഗല്‍, കൊളംബിയ ടീമുകള്‍ക്ക് ഇന്ന് നിര്‍ണായകമാണ്. രാത്രി 7.30നാണ് മത്സരങ്ങള്‍.

താരതമ്യേന ഒരു ദുര്‍ബല ഗ്രൂപ്പെന്നാണ് ഗ്രൂപ്പ് എച്ച് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ അവസാന പതിനാറിലെത്താന്‍ മൂന്ന് പേരാണ് ഇന്ന് മത്സരിക്കുന്നത്. നാല് പോയിന്‍റ് വീതമുള്ള ജപ്പാന്‍, സെനഗല്‍ എന്നിവര്‍ക്കൊപ്പം 3 പോയിന്‍റുള്ള കൊളംബിയയുമുണ്ട്. മൂന്നും മൂന്ന് രീതിയില്‍ കളിക്കുന്നവര്‍. ജപ്പാനിന്ന് നേരിടേണ്ടത് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ പോളണ്ടിനെയാണ്. ഇന്ന് ജയിച്ചാലും സമനിലയായാലും ജപ്പാന് പ്രീ ക്വാര്‍ട്ടറിലെത്താം. നിലവിലെ ഫോമില്‍ ജപ്പാന് തന്നെയാണ് മുന്‍ഗണന. തോല്‍ക്കുകയാണെങ്കില്‍ സെനഗല്‍ ‍- കൊളംബിയ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.

മറുവശത്തും സമാനമാണ് സ്ഥിതി. ജയിക്കുന്നവര്‍ക്ക് മുന്നോട്ടുപോകാം. നാല് പോയിന്‍റുമായി മുന്നിലുള്ള സെനഗലും ജപ്പാനും തോറ്റാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ളവര്‍ കൊളംബിയക്കൊപ്പം അവസാന പതിനാറിലെത്തും. കൊളംബിയയെ സംബന്ധിച്ചിടത്തോളം സമനില മതിയാകില്ല, മറുവശത്ത് ജപ്പാന്‍ തോല്‍ക്കുകയും ചെയ്യണം. അങ്ങനെയെങ്കില്‍ സെനഗലിനൊപ്പം അടുത്ത ഘട്ടത്തിലെത്താം. കണക്കിലെ കളികളെ ആശ്രയിച്ചാണ് മൂന്ന് ടീമുകളും ഇറങ്ങുന്നത്. ജയിക്കുന്നത് മാത്രമല്ല പരമാവധി ഗോള്‍ നേടുകയാകും ലക്ഷ്യം.

Tags:    

Similar News