റഷ്യന്‍ ലോകകപ്പില്‍ ചൈനയ്ക്കുമുണ്ട് കാര്യം

മുന്‍ ലോകകപ്പുകളെക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്

Update: 2018-07-10 03:39 GMT
Advertising

റഷ്യന്‍ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഫാന്‍സ് സോണുകളിലും മറ്റും തടിച്ച് കൂടുന്ന ചൈനീസ് ആരാധകരും ചൈനീസ് ബ്രാന്‍ഡുകളുമാണ്. മുന്‍ ലോകകപ്പുകളെക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്‍.

നാല്പതിനായിരത്തോളം ആരാധകരാണ് ഇത്തവണ ചൈനയില്‍നിന്നും റഷ്യയിലെത്തിയിട്ടുണ്ട്. ദേശീയ പതാകയുമേന്തി ഇവര്‍ എവിടെയും തങ്ങളുടെ സാന്നിധ്യം അറിയിക്കും. കൂടാതെ ചൈനീസ് കമ്പനികളുടെ വലിയ പ്രചരണവും ഇവിടെ നടക്കുന്നുണ്ട്. റഷ്യന്‍ ലോകകപ്പിനെ സംബന്ധിച്ച് ചൈനീസ് ബ്രാന്‍ഡുകളാണ് മറ്റ് ബ്രാന്റുകളേക്കാള്‍ കൂടുതല്‍.

ഫിഫയിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പല അമേരിക്കന്‍ യൂറോപ്യന്‍ കമ്പനികളും ഇത്തവണ ഫിഫയെ കയ്യൊഴിഞ്ഞപ്പോള്‍ കൂടെ നിന്നത് ചൈനീസ് കമ്പനികളാണ്. സ്പോണസര്‍ഷിപ്പ് വഴി 11,055 കോടി രൂപയാണ് ഫിഫക്ക് ലഭിക്കുക. ഇതില്‍ കൂടുതലും ലഭിക്കുക ചൈനയില്‍ നിന്നും. മൊബൈല്‍ ഫോണ്‍ കമ്പനികളായ വിവോ, റിയല്‍ എസ്റ്റേറ്റ് കംപനി വാന്‍ഡ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. 2011നു ശേഷം പാശ്ചാത്യ രാജ്യങ്ങളിലെ ഒരു കമ്പനിയുമായി ഫിഫ സ്പോൺസർ ഷിപ് കരാർ ഒപ്പു വച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഈ വേൾഡ് കപ്പ് കഴിയുമ്പോൾ ഫിഫയ്ക്ക് ചെലവുകൾ കഴിച്ചു 7370 കോടി രൂപ മിച്ചമുണ്ടാകുമെന്ന് കണക്ക് കൂട്ടുന്നു. ഫുട്ബോളിന് പ്രത്യേക പ്രധാന്യം നല്‍കി ഒരു സ്പോര്‍ട്സ് ഇക്കോണമി ആയി മാറാനുള്ള ഒരുക്കത്തിലാണ് ചൈന. 2030,34 ലോകകപ്പ് വേദിക്കായുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. നടത്തിപ്പിൽ നിർണ്ണായക സ്ഥാനം വഹിക്കുമ്പോൾ ചൈന 2002 ലോകകപ്പിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.

Tags:    

Similar News