കളം നിറഞ്ഞ് കളിച്ച അന്റോയിന്‍ ഗ്രീസ്മാന്‍
രു ഗോളിന് കൂടി വഴിയൊരുക്കിയ ഗ്രീസ്മാന്‍ ഗോള്‍ഡന്‍ ബോളിനുള്ള മത്സരാര്‍ഥികളില്‍ ഒരാളായി മാറി
ഒരിക്കല്‍ കൂടി കളം നിറഞ്ഞ് കളിച്ച അന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഒരു ഗോളിന് കൂടി വഴിയൊരുക്കിയ ഗ്രീസ്മാന്‍ ഗോള്‍ഡന്‍ ബോളിനുള്ള മത്സരാര്‍ഥികളില്‍ ഒരാളായി മാറി.
ഫോള്‍സ് നെയന്‍ സ്ട്രൈക്കറായി കളിക്കുന്ന ഗ്രീസ്മാനാണ് ഫ്രാന്‍സ് മധ്യനിരയെ നിയന്ത്രിക്കുന്നത്. ആവശ്യാനുസരണം പാസ് കൊടുത്തും ത്സരത്തിന്റെ ഗതിയനുസരിച്ച് ആക്രമണത്തിന്റെ വേഗത കൂട്ടിയും കുറച്ചും ഗ്രീസ്മാന്‍ മധ്യനിര അടക്കിവാണു. മൈതാനത്തിന്റെ എല്ലാ ഭാഗത്തും നിറഞ്ഞ് കളിക്കുകയായിരുന്നു ഗ്രീസ്മാന്‍. കാന്റെ കഴിഞ്ഞാല്‍ ഏറ്റവുമധികം ദൂരം താണ്ടിയത് ഗ്രീസ്മാനാണ്. പത്ത് കിലോമീറ്റര്‍ ദൂരം . 39 പാസുകളാണ് സഹതാരങ്ങള്‍ക്കായി ഗ്രീസ്മാന്‍ കൈമാറിയത്. ഇതില്‍ മുപ്പത്തിനാലും ലക്ഷ്യത്തിലെത്തി. ഗ്രീസ്മാന്‍ നല്‍കിയ കീപാസുകള്‍ പലതും ജിറൂവിന്റെ പിഴവ് കൊണ്ട് ഗോളായി മാറിയില്ല.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളിന് വഴിയൊരുക്കാനും ഗ്രീസ്മാന് കഴിഞ്ഞു. ഇതോടെ മൂന്ന് ഗോളിനൊപ്പം രണ്ട് അസിസ്റ്റുകളും ഈ ലോകകപ്പില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ പേരിലായി.