പരാജയമറിയാതെ ക്രൊയേഷ്യ; ചാമ്പ്യന്‍മാരായി നോക്കൌട്ട് പ്രവേശം

ആഫ്രിക്കന്‍ കരുത്തുമായെത്തിയ നൈജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടായിരുന്നു ക്രൊയേഷ്യയുടെ തുടക്കം

Update: 2018-07-11 02:37 GMT
Advertising

ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി വരെയെത്തിയത്. അര്‍ജന്റീനയും നൈജീരിയയും ഐസ്‍ലാന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്‍മാരായിട്ടായിരുന്നു അവരുടെ നോക്കൌട്ട് പ്രവേശം.

ആഫ്രിക്കന്‍ കരുത്തുമായെത്തിയ നൈജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടായിരുന്നു ക്രൊയേഷ്യയുടെ തുടക്കം. നൈജീരിയന്‍ മധ്യനിര താരം എറ്റെബോയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ക്രൊയേഷ്യ നായകന്‍ ലുക്കാ മോഡ്രിച്ചിന്റെ പെനാല്‍റ്റി ഗോളില്‍ വിജയമുറപ്പിച്ചു.

ക്രൊയേഷ്യയുടെ രണ്ടാമങ്കത്തില്‍ ‍ അടിപതറിയത് സാക്ഷാല്‍ അര്‍ജന്റീനക്ക്..കപ്പ് മോഹിച്ചെത്തിയ മെസ്സിക്കും കൂട്ടര്‍ക്കും എതിരില്ലാത്ത മൂന്ന് ഗോളിന്റെ ക്രൊയേഷ്യന്‍ ഷോക്ക്..മോഡ്രിച്ച് അര്‍ജന്റീനക്കെതിരെയും ഗോള്‍ നേടിയപ്പോള്‍ പട്ടിക തികച്ചത് ആന്റെ റെബിച്ചും റാക്കിറ്റിച്ചും.

ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യക്ക് ശരിക്കും പോരാടേണ്ടി വന്നത് ലോകകപ്പിലെ കന്നിക്കാരായ ഐസ്‍ലാന്‍ഡിനോട്.എങ്കിലും കളിയുടെ അവസാന മിനിറ്റില്‍ പെരിസിച്ച് നേടിയ ഗോളിലായിരുന്നു വിജയം. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ നേരിടാനെത്തിയത് ഡെന്‍മാര്‍ക്ക്,അധികസമയത്ത് ലഭിച്ച പെനാല്‍റ്റി ലുക്കാ മോഡ്രിച്ച് പാഴാക്കിയതോടെ കളി പെനല്‍റ്റി ഷൂട്ടൌട്ടിലേക്ക്..ഡെന്‍മാര്‍ക്കിന്റെ 3 കിക്കുകള്‍ തടഞ്ഞ് സുബാസിച്ച് താരമായി..ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്.

ക്വാര്‍ട്ടറിലും പെനല്‍റ്റി ഷൂട്ടൌട്ട് ക്രൊയേഷ്യയെ തുണച്ചു. ആതിഥേയരായ റഷ്യയായിരുന്നു എതിരാളികള്‍. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പം. നിന്നു.ഷൂട്ടൌട്ടില്‍ റഷ്യയുടെ രണ്ട് ശ്രമങ്ങള്‍ പാഴായതോടെ 1998ന് ശേഷം ആദ്യമായി ക്രൊയേഷ്യ സെമിയിലേക്ക്.ഒരു ജയമകലെ അവര്‍ക്ക് ആദ്യ ഫൈനലെന്ന സ്വപ്നം.

Tags:    

Similar News