വിജയങ്ങള്‍ പ്രതിരോധ താരങ്ങളുടെ മികവില്‍

നിര്‍ണായക ഘട്ടങ്ങളില്‍ ആക്രമണകാരികളാകാനും ഗോള്‍ നേടാനും അവര്‍ക്ക് സാധിച്ചത്മത്സരങ്ങളെ കൂടുതല്‍ ആവേശത്തിലാക്കി

Update: 2018-07-13 03:35 GMT
Advertising

പ്രതിരോധ താരങ്ങളുടെ മികവിലൂടെയായിരുന്ന ഇത്തവണ പല ടീമുകളും വിജയം സ്വന്തമാക്കിയത്. നിര്‍ണായക ഘട്ടങ്ങളില്‍ ആക്രമണകാരികളാകാനും ഗോള്‍ നേടാനും അവര്‍ക്ക് സാധിച്ചത്മത്സരങ്ങളെ കൂടുതല്‍ ആവേശത്തിലാക്കി. ഈ ലോകകപ്പില്‍ കൊളംബിയന്‍ ടീമിന്റെ ചാലക ശക്തി എന്ന് പറയുന്നത് 23 കാരനായ യരി മിന എന്ന താരമാകും. ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാര്‍ട്ടറിലുമുള്‍പ്പെടെ മൂന്ന് ഗോളാണ് ഈ പ്രതിരോധ താരം നേടിയത്.

ഫ്രാന്‍സിനായി പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍ നേടിയവരിലുമുണ്ടായിരുന്നു മൂന്ന് പ്രതിരോധ ഭടന്മാര്‍. പവാര്‍ഡ്, റാഫേല്‍ വാരനെ, സാമുവല്‍ ഉംറ്റീറ്റി. മൂന്നും നിര്‍ണായക ഗോളുകള്‍. മാര്‍കസ് റോഹോയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയശില്പി. തിയാഗോ സില്‍വയിലൂടെ ബ്രസീലും നേടി ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരെ ഒരു ഗോള്‍. റഷ്യക്കെതിരെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ നേടിയ രണ്ട് ഗോളുകളിലൊന്ന് പ്രതിരോധ താരം വീദയിലൂടെയായിരുന്നു. ഇങ്ങനെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രതിരോധ താരങ്ങളെ ആക്രമണത്തിനായി വിന്യസിക്കുന്നതും അവസരത്തിനൊത്ത് അവര്‍ ഉയരുന്നതും ഈ ലോകകപ്പിന്റെ മനോഹാരിതകളില്‍ ഒന്നാണ്.

Tags:    

Similar News