ജര്‍മന്‍ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടന്‍റെ അതിശയക്കുതിപ്പ്
പോള്‍ പൊസിഷനിലായിരുന്ന ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ അപകടത്തെ തുടര്‍ന്ന് റേസ് അവസാനിപ്പിച്ചതായിരുന്നു മത്സരത്തെ മൊത്തം മാറ്റിമറിച്ചത്. പതിനാലാം സ്ഥാനത്തുണ്ടായിരുന്ന ഹാമില്‍ട്ടണ്‍...
ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ മേഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. മേഴ്സിഡസിന്‍റെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതും ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാമതുമെത്തി. സീസണില്‍ ഹാമില്‍ട്ടണിന്‍റെ നാലാം കിരീടമാണിത്.
പോള്‍ പൊസിഷനിലായിരുന്ന ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ അപകടത്തെ തുടര്‍ന്ന് റേസ് അവസാനിപ്പിച്ചതായിരുന്നു മത്സരത്തെ മൊത്തം മാറ്റിമറിച്ചത്. പതിനാലാം സ്ഥാനത്തുണ്ടായിരുന്ന ലൂയിസ് ഹാമില്‍ട്ടണ്‍ അതിശയിപ്പിക്കും വിധം മുന്നേറുന്നതിനും മത്സരം സ്വന്തമാക്കുന്നതിനും ട്രാക്ക് സാക്ഷ്യം വഹിച്ചു.
മേഴ്സിഡസിന്‍റെ തന്നെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതെത്തിയപ്പോള്‍ ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാമതായും ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്‍റെ മാക്സ് വേഴ്സ്റ്റാപ്പനാണ് നാലാം സ്ഥാനക്കാരന്‍.
ജയത്തോടെ വെറ്റലിനെ മറികടന്ന് ഡ്രൈവര്‍മാരുടെ മൊത്തം പോയിന്‍റ് വേട്ടയില്‍ ഹാമില്‍ട്ടണ്‍ ഒന്നാമതെത്തി. ഹാമില്‍ട്ടണിന് 188 ഉം വെറ്റലിന് 171 ഉം പോയിന്‍റാണുള്ളത്. കാറുകളില്‍ മേഴ്സിഡസ് 310 പോയിന്‍റുമായി മുന്നിലാണ്. രണ്ടാമതുള്ള ഫെറാരിക്ക് 302 പോയിന്‍റാണുള്ളത്.