ഛേത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍, തകര്‍പ്പന്‍ മറുപടിയുമായി താരം

ഛേത്രിയുടെ ഫോട്ടോക്കൊപ്പം ലാല്‍ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ആശംസ

Update: 2018-08-04 04:57 GMT
Advertising

ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ .ഛേത്രിയുടെ ഫോട്ടോക്കൊപ്പം ലാല്‍ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ആശംസ.

എന്നാല്‍ ലാലിന്റെ ആശംസകളെക്കാള്‍ ആരാധകര്‍ ഏറ്റുപിടിച്ചത് ഛേത്രിയുടെ മറുപടി ആയിരുന്നു. ഒരു പാട് നന്ദി ലാലേട്ടാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഛേത്രിയുടെ ലാലേട്ട വിളി ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. ഹാപ്പി ബെര്‍ത് ഡേ സുനിലേട്ട എന്ന് പറഞ്ഞാണ് മലയാളികള്‍ ഛേത്രിക്കിപ്പോള്‍ ജന്മദിനാശംസ പറയുന്നത്.

Tags:    

Similar News