ജുലന്‍ ഗോസ്വാമി ടിട്വന്റി ക്രിക്കറ്റിനോട് വിട പറഞ്ഞു
ബി.സി.സി.ഐ ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്
Update: 2018-08-24 02:40 GMT
ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരായ വെറ്ററന്‍ പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമി ടിട്വന്റി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബി.സി.സി.ഐ ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇത്രയും കാലം തനിക്കു എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കിയ ബി.സി.സി.ഐയോടും ടീമംഗങ്ങള്‍ക്കും നന്ദി അറിയിച്ച ജുലന്‍ ടിട്വന്റി ടീമിന് നല്ല ഭാവി ആശംസിക്കുകയും ചെയ്തു.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് വനിതാ ക്രിക്കറ്റിലെ ജുലന്‍ ഗോസ്വാമിയുടെ സ്ഥാനം. ടിട്വന്റിയില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്ന് 35-കാരിയായ താരം അറിയിച്ചു.
Jhulan Goswami, who called time on her T20I career earlier today, has more wickets in the format than any other Indian, male or female. 🙌
Posted by ICC - International Cricket Council on Thursday, August 23, 2018