ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ആഴ്സണലും ഇന്നിറങ്ങും
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും അത്‍ലറ്റികോ മാഡ്രിഡും കളത്തിലെത്തും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്നിറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്സണല്‍ എന്നിവര്‍ക്ക് ഇന്ന് മത്സരമുണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും അത്‍ലറ്റികോ മാഡ്രിഡും കളത്തിലെത്തും.
നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കളിച്ച രണ്ട് മത്സരവും ജയിച്ച് മുന്നിലാണ്. എട്ട് ഗോളുകള്‍ അടിച്ചപ്പോല്‍ വഴങ്ങിയത് ഒന്ന് മാത്രം. പതിനാലാം സ്ഥാനത്തുള്ള വോള്‍വ്സിനെതിരെ ഇന്ന് അനായാസ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സിറ്റി.
രണ്ടാമതുള്ള ലിവര്‍പൂളിന് പതിനൊന്നാം സ്ഥാനക്കാരായ ബ്രൈറ്റണാണ് എതിരാളികൾ. ലിവര്‍പൂളും രണ്ട് മത്സരങ്ങള്‍ ജയിച്ചിരുന്നു. ആഴ്സണല്‍-വെസ്റ്റ്ഹാം മത്സരം രാത്രി 7.30 നാണ്. ലെസ്റ്റര്‍ സിറ്റി-സതാംപ്ടണ്‍ മത്സരവും എവര്‍ട്ടണ്‍-ബേണ്‍മൗത്ത് മത്സരവും ഇന്ന് നടക്കും.
സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ വല്ലാഡോലിഡിന് എതിരെ ആണ് എതിരാ. മെസി, സുവാരസ്, കുട്ടീഞ്ഞോ എന്നിവർക്കൊപ്പം കഴിഞ്ഞ സീസണില്‍ കുറച്ച് മത്സരങ്ങല്‍ മാത്രം കളിച്ച ഉസ്മാന്‍ ഡെംബലക്കും ഇന്ന് അവസരം ലഭിച്ചേക്കും. അത്‍ലറ്റികോ മാഡ്രിഡ് റയോ വല്ലക്കാനോക്കെതിരെയാണ് ഇറങ്ങുന്നത്.